ഇനി റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യില്ല; സപ്ലൈകോയിൽ സാധനം വാങ്ങാൻ ബാർകോഡ് സ്കാനിങ്
കൊച്ചി: സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ ഇന്നു മുതൽ ബാർകോഡ് സ്‌കാനിങ്ങ് സംവിധാനം. റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്‌കാൻ ചെയ്തുമാത്രം നൽകാൻ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി നിർദേശം നൽകി.
ഇതു സംബന്ധിച്ച് ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് മാനേജർമാർക്കു സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ചു കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയും എന്നതും പുതിയ സംവിധാനത്തിന്റെ നേട്ടമാണ്.

സപ്ലൈകോയുടെ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും ഇന്നു മുതൽ ബാർകോഡ് സ്‌കാനിങ്ങ് സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ നൽകി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആണു പുതിയ നിർദേശം.
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സൂപ്പർ സ്‌റ്റോറുകളിലും വരുംദിവസങ്ങളിൽ ബാർകോഡ് സ്‌കാനിങ്ങ് സംവിധാനം വൈകാതെ നടപ്പാക്കും.
ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്‌ലെറ്റുകലിൽ നിന്ന് സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡോ, മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻകാർഡോ ഹാജരാക്കണം.
സപ്ലൈകോ വിൽപ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തുന്നത്. റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്ന കാലത്ത് സബ്സിഡി വിതരണം അതത് റേഷൻ കാർഡുകളിൽ രേഖപ്പെടുത്തി നൽകിയിരുന്നു. എന്നാൽ, റേഷൻ കാർഡുകൾ ലാമിനേറ്റഡ് കാർഡ് രൂപത്തിൽ മാറിയ സാഹചര്യത്തിൽ ഇത് സാധ്യമാകാതെ വന്നിരുന്നു, പിന്നാലെ നിരവധി പരാതികൾ ഉയർന്നിരുന്നു.












Click it and Unblock the Notifications