കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും? ബിജെപിയുമായി സഹകരിക്കില്ല... അനുനയത്തിന് ബിജെപി!!

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂർ: ബിഡിജെഎസ്-ബിജെപി തർക്കത്തിന് അവസാനമില്ല. ബിജെപി സ്വപ്നം കാണുന്ന ചെങ്ങന്നൂർ ഇനി കിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎ് നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. മുന്നണിയിൽ നിരന്തരമായി നേരിടുന്ന അവഗണനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കേണ്ടന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

ഇതിനോടൊപ്പം നിൽക്കാൻ തന്നെ ബിഡിജെഎസ് ചെങ്ങന്നൂർ ഘടകവും തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസ് കടുത്ത നിലപാട് തുടർന്നാൽ തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിൻറെ അടിസ്ഥാനത്തിൽ ബിജെപി അനുനയ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെപ്പം നിൾക്കാനുള്ള ബിഡിജെഎസ് മണ്ഡലം കമ്മറ്റി തീരുമാനം ബിജെപി യെ സമ്മർദ്ധത്തിലാക്കും എന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയരുന്നു. എന്നിട്ടും പ്രയോജനമില്ലെന്ന മട്ടിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.

ഒറ്റയ്ക്ക് മത്സരിക്കും?

ഒറ്റയ്ക്ക് മത്സരിക്കും?

വെള്ളാപ്പള്ളിയുമായി തങ്ങള്‍ നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മിടുക്കന്‍മാരാണെന്നാണ് ശ്രീധരൻ പീള്ള പറഞ്ഞത്. ഇത് സൗഹൃദ സംഭാഷമം മാത്രം. രാഷ്ട്രീയ കാര്യങ്ങൾ പിന്നീട് സംസാരിക്കും. എന്നാൽ ബിഡിജെഎസ് ആർക്ക് പിന്തുണ നൻകുമെന്ന കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല. അതേ അനിശ്ചിതത്വം തുടരവെയാണ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിരിക്കുന്നത്. എൻഡിഎയിലെ പ്രശ്നങ്ങൾ സംസാരിച്ച് തീർന്നാൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കും എന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ബിഡിജെഎസ് ഒറ്റയ്ക്ക് മത്രിക്കുമെന്ന സൂചനയും നേരത്തെ നൽകുകയും ചെയ്തിരുന്നു.

കേരളകോൺഗ്രസിനെയും...

കേരളകോൺഗ്രസിനെയും...

ചെങ്ങന്നൂര് പിടിക്കാൻ ബിഡിജെഎസിനെ മാത്രമല്ല കേരള കോൺഗ്രസിനെ കൂട്ടുപിടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന് പുറമെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാലായിലെ വസതിയിലെത്തിയാണ് ബിജെപി മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ് മാണിയെ കണ്ടത്. ഞായറാഴ്ച കേരള കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കാനിരിക്കെയാണ് ഈ നീക്കം നടത്തിയിരുന്നത്. എന്നാൽ കെഎം മാണിയെ എൻഡിഎയിലേക്ക് ക്ഷണിക്കുന്നതിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

മുന്നണിയിൽ പരിഗണനയില്ല

മുന്നണിയിൽ പരിഗണനയില്ല

2011ലെ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് ആറായിരത്തിലധികം വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർഥിക്കു കഴിഞ്ഞതവണ 42,000ൽ കൂടുതൽ വോട്ടുകളാണ് ലഭിച്ചത്. ഇത് തങ്ങളുടെ സഹായം കൊണ്ടാണെന്നാണ് ബിഡിജെഎസ് പ്രാദേശിയ നേതൃത്വത്തിന്റെ വാദം. പക്ഷേ അതിന്റെ പരിഗണന പിന്നീടു കിട്ടിയില്ല. ഈ സാഹചര്യത്തിൽ എൻഡിഎയുമായി സഹകരിക്കാനാകില്ലെന്നാണു പറയുന്നത്. ബിഡിജെഎസ് എൽഡിഎഫിന്റെ കൂടെ നിൽക്കണമെന്നാണ് എസ്എൻഡിപ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. അദ്ദേഹം അത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എൻഡിഎ മുന്നണിയിൽ തങ്ങൾക്ക് കൃത്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്റെയും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെയും വാദം.

രാജ്യസഭ സീറ്റ്

രാജ്യസഭ സീറ്റ്


ചെങ്ങന്നൂർ ലക്ഷ്യം വെച്ചുകൊണ്ട് തന്നെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നൽകാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രതിഷേധം കാരണം ലഭിക്കാതെ പോകുകായിരുന്നു. ബിഡിജെഎസിന് എംപി സ്ഥാനം നല്‍കി എന്നത് വ്യാജ വാര്‍ത്തയാണെന്ന് അന്നേ തനിക്ക് അറിയാമെന്ന് വെളളാപ്പളളി നടേശന്‍ പ്രതികരിച്ചിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇതിനോട് തുഷാര്‍ വെളളാപ്പള്ളിയുടെ പ്രതികരണം ഉണ്ടായിരുന്നത്. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിക്കുന്നില്ലെന്നും അതിനാൽ എൻഡിഎ വിടണമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ള് നടേശൻ നേരത്തെ വ്യക്തമാക്കിയതാണ്. ചെങ്ങന്നൂർ എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
BDJS to contest in Chengannur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X