കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം, എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നാളെ ബീഫ് ഫെസ്റ്റ് നടത്തും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസാണ് ഇക്കാര്യം അറിയിച്ചത്.

ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസ്റ്റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കിലാണ്. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പ്രതിഷേധിച്ച് എല്ലാ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുമെന്ന് ജെയ്ക് പറഞ്ഞു.

beefban

രാജ്യത്ത് കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നാണ് നിയമം പറയുന്നത്.

ഇത്തരത്തിലുള്ള കച്ചവടങ്ങളില്‍ കാര്‍ഷികാവശ്യത്തിന് വേണ്ടിയാണ് വാങ്ങുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. മതാചാര പ്രകാരം കന്നുകാലികളെ ബലി കൊടുക്കാനും പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്.

English summary
Beef ban; SFI beef fest
Please Wait while comments are loading...