Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തിനകത്തേക്ക് ബീഫ് വലിച്ചെറിഞ്ഞു.!! വർഗീയ കലാപം ഭയന്ന് രാജ്യം..!!

പശ്ചിമ ബംഗാളിൽ വർഗീയ കലാപത്തിന് കളമൊരുക്കി സാമൂഹ്യദ്രോഹികൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആലംപൂരിലാണ് ക്ഷേത്രത്തിലേക്ക് അജ്ഞാതര്‍ ഗോമാംസം വലിച്ചെറിഞ്ഞതായി വാര്‍ത്ത പരന്നത്. ഈ മാസം 23നാണ് സംഭവം നടന്നത്. ഈ സംഭവത്തെത്തുടര്‍ന്ന് ആലംപൂര്‍ ഇതുവരെ ശാന്തമായിട്ടില്ല. ഒരു വര്‍ഗീയ കലാപത്തിനുള്ള സാധ്യത പോലും ഇവിടെ അധികൃതര്‍ തള്ളിക്കളയുന്നില്ല.

riot

സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചേരിയും സമ്പന്നരുടെ ഇടങ്ങളും ഒരുപോലെ ഉള്ള പ്രദേശമാണ് ആലംപൂര്‍. മുസ്ലിംങ്ങളാണ് ഇവിടെ കൂടുതല്‍ എന്നതിനാലും ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

riot

ആലംപൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. 2016 ഒക്ടോബര്‍ മുതല്‍ പശ്ചിമ ബംഗാളിലെ പത്തോളം ജില്ലകള്‍ കലാപഭീതിയിലായിരുന്നു. സംസ്ഥാനത്ത് അരാജകത്വം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ നേരായ വഴിക്കല്ല നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+