ഋഷിരാജ് സിംഗിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം,ഇനി ബിയര്‍ പാര്‍സല്‍ നല്‍കുന്നത് കുറ്റകരം...

  • By: Afeef Musthafa
Subscribe to Oneindia Malayalam

എറണാകുളം: ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പാര്‍സല്‍ നല്‍കുന്നത് കുറ്റകരമാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. ബിയര്‍ പാര്‍സല്‍ നല്‍കുന്നത് നിയമവിധേയമാക്കിയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇനി ബാറുകളില്‍ നിന്നും ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ പാര്‍സല്‍ നല്‍കില്ല.

ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ സമയത്താണ് ബിയര്‍ പാര്‍സല്‍ നല്‍കുന്നത് കുറ്റകരമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബിയര്‍ പുറത്തേക്ക് നല്‍കുന്നത് നിയമവിധേയമാക്കിയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് വരുന്നതുവരെ ഋഷിരാജ് സിംഗ് നേരിട്ട് ബിയര്‍ പാര്‍ലറുകളിലെത്തുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

beer

ബിയര്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് അബ്കാരി ചട്ടത്തിന് തടസമെല്ലന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിലുണ്ടായിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ്. ഋഷിരാജ് സിംഗിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കുന്നതായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ബിയര്‍ പാര്‍സല്‍ നല്‍കാനുള്ള അനുമതി ബീവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും മാത്രമായിരിക്കും. ഒരു ബിയര്‍ പാര്‍ലറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാമെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ പുതിയ ഉത്തരവിലുണ്ട്.

English summary
Beer Parlours won't gives beer in the parcel.
Please Wait while comments are loading...