ബാബറി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും!! വെളിപ്പെടുത്തല്‍...

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: 1992ലാണ് ഇന്നും രാജ്യത്തിന്റെ ഉണങ്ങാത്ത മുറിവായ ബാബറി മസ്ജിദ് കലാപം അരങ്ങേറിയത്. ഉത്തരേന്ത്യ മുഴുവന്‍ കത്തിയെരിയുമ്പോഴും കേരളം സമാധാനത്തിന്റെ പച്ചത്തുരുത്തായി നിലകൊണ്ടു. സംഘപരിവാര്‍ ഉയര്‍ത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ അന്നും ഇന്നും കേരളം ചെറുക്കുന്നു. 92ലെ കലാപകാലത്ത് കേരളത്തെ രക്ഷിച്ചത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ അല്ല. അതാരാണെന്ന് കേട്ടാല്‍ കണ്ണ് തള്ളിപ്പോകുമെന്നുറപ്പാണ്. ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഈ വെളിപ്പെടുത്തൽ.

ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!

പോലീസിനെതിരെ തിരിഞ്ഞത് ദിലീപിന് കെണി...! ഊരാക്കുടുക്കിടാൻ പോലീസ്...! മഞ്ജു പറഞ്ഞത് നിർണായകം !

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

മനോരമയുടെ സ്ത്രീകള്‍ക്കുള്ള പ്രസിദ്ധീകരണമായ വനിത മാസികയിലാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എന്താണെന്നല്ലേ. ബാബറി മസ്ജിദ് കലാപത്തില്‍ കേരളത്തെ രക്ഷിച്ചത് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ആണെന്നതാണ് വെളിപ്പെടുത്തല്‍.

ബെഹ്റയുടെ വെളിപ്പെടുത്തൽ

ബെഹ്റയുടെ വെളിപ്പെടുത്തൽ

ഡിജിപി ലോക്‌നാഥ് ബെഹ്‌റ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെയും പോലീസിനേയും കവച്ച് വെച്ച് ഈ അംഗീകാരം സൂപ്പര്‍സ്റ്റാറുകള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും ബെഹ്‌റ വ്യക്തമാക്കുന്നുണ്ട്.

ബാബറി മസ്ജിദ് കലാപം

ബാബറി മസ്ജിദ് കലാപം

അയോധ്യയില്‍ ബാബറി മസ്ജിദ് സംഘപരിവാറിന്റെ കര്‍സേവകര്‍ തകര്‍ത്തതിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കലാപത്തെ തടയാന്‍ സഹായിച്ചത് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകള്‍ ആയിരുന്നുവത്രേ.

പോലീസ് തന്ത്രം

പോലീസ് തന്ത്രം

ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് ലോക്‌നാഥ് ബെഹ്‌റ കലാപകാലം ഓര്‍ത്തെടുത്തത്. കലാപമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചതെന്ന് ബെഹ്‌റ പറയുന്നു.

സിനിമകൾ രക്ഷിച്ചു

സിനിമകൾ രക്ഷിച്ചു

സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരെയൊക്കെ വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഹിറ്റ് സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു അന്ന് പോലീസ് പ്രയോഗിച്ച തന്ത്രമെന്ന് ലോക്‌നാഥ് ബെഹ്‌റ വനിതയോട് വെളിപ്പെടുത്തി.

ജനങ്ങളെ പിടിച്ചിരുത്തി

ജനങ്ങളെ പിടിച്ചിരുത്തി

മലയാളസിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. അത് കൊണ്ട് തന്നെ പോലീസ് തന്ത്രം വിജയിക്കുകയും ചെയ്തു. ജനങ്ങളെ വീടുകളില്‍ തന്നെ പിടിച്ചിരുത്താന്‍ ആ നീക്കം മതിയായിരുന്നുവെന്നും ബെഹ്‌റ വെളിപ്പെടുത്തി.

ആ കണക്ക് ശരിയല്ലല്ലോ

ആ കണക്ക് ശരിയല്ലല്ലോ

എന്നാല്‍ ബെഹ്‌റ പറയുന്നതിനോട് സോഷ്യല്‍ മീഡിയ യോജിക്കുന്നില്ല. വസ്തുതാപരമായി തെറ്റുണ്ട് എന്നത് തന്നെ കാരണം. 1993ലാണ് കേരളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയത്.

ഏഷ്യാനെറ്റ് വന്നത് 93ൽ

ഏഷ്യാനെറ്റ് വന്നത് 93ൽ

1992ലെ കലാപ കാലത്ത് ആകെയുണ്ടായിരുന്നു ചാനല്‍ ദൂരദര്‍ശന്‍ മാത്രമായിരുന്നുവല്ലോ. പിന്നെ എങ്ങനെയാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ച് ചാനലുകളില്‍ സൂപ്പര്‍സ്‌ററാറുകളുടെ സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോലീസ് പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

English summary
DGP Loknath Behra on the effect of Superstars' movies during the time of 1992 riots
Please Wait while comments are loading...