കൈവീശി കളത്തിലിറങ്ങിയാൽ ഏത് പോക്കിരിയും കൈകൂപ്പി നിൽക്കും'; ബുൾഡോസർ രാജിൽ കെടി ജലീൽ
യെലഹങ്കയിലെ കോഗിലു ലേ ഔട്ടിലെ താമസക്കാരെ ബുൾഡോസർ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച സംഭവത്തിൽ കർണാടക സർക്കാരും ലീഗും മലക്കം മറിഞ്ഞിരിക്കുകയാണെന്ന് കെടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ഇടപെടലോടെ മണ്ണിട്ട് മൂടപ്പെടുമായിരുന്ന ഫക്കീർ നഗറിലെയും വസീം കോളനിയിലേയും രണ്ടായിരത്തോളം മനുഷ്യരുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ചിറകുകൾ വിരിഞ്ഞെന്നും ഇന്ന് ബംഗ്ലൂരുവിൽ നടക്കുമെന്ന് കരുതപ്പെടുന്ന കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗം ഈ ഇടപെടലിൻ്റെ ഫലമാണെന്നും ജലീൽ പറഞ്ഞു.അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
' അവസാനം കർണാടക സർക്കാരും ലീഗും മലക്കം മറിഞ്ഞു!
ചിലർ ഒന്ന് പ്രതികരിക്കുകയോ, വിരൽ ചൂണ്ടുകയോ, കൈ വീശി കളത്തിലിറങ്ങുകയോ ചെയ്താൽ ഏത് കൊലകൊമ്പനും മുട്ടുമടക്കും. ഏത് അനങ്ങാപ്പാറയും അനങ്ങും. ഏത് കേൾക്കാത്തവനും കേൾക്കും. ഏത് കാണാത്തവനും കാണും. ഏത് പോക്കിരിയും കൈകൂപ്പി നിൽക്കും.

മൗനത്തിൻ്റെയും നിസ്സംഗതയുടെയും പത്തു ദിവസങ്ങൾക്കു ശേഷം കർണാടക സർക്കാർ ഉണർന്നിരിക്കുന്നു. മണ്ണിട്ട് മൂടപ്പെടുമായിരുന്ന ഫക്കീർ നഗറിലെയും വസീം കോളനിയിലേയും രണ്ടായിരത്തോളം മനുഷ്യരുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ചിറകുകൾ മുളച്ചിരിക്കുന്നു.
അയൽ സംസ്ഥാനമായ കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ ഇടപെടൽ മറ്റൊരു സംസ്ഥാനത്ത് എങ്ങിനെ പ്രതിഫലിക്കുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് ബംഗ്ലൂരുവിൽ നടക്കുമെന്ന് കരുതപ്പെടുന്ന കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗം.
300 കുടുംബങ്ങളുടെ വീടുകൾ തകർത്തെറിഞ്ഞ് കൊടും തണുപ്പിൽ അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ട് കോൺഗ്രസ്സിൻ്റെയോ ലീഗിൻ്റെയോ ഒരു നേതാവു പോലും കഴിഞ്ഞ എട്ടു ദിവസമായി തിരിഞ്ഞു നോക്കിയിരുന്നില്ല. കോൺഗ്രസ്സുകാരായ കോർപ്പറേഷൻ കൗൺസിലറോ, റവന്യൂ വകുപ്പ് മന്ത്രിയായ സ്ഥലം എം.എൽ.എ യോ, എം.പിയോ, മുസ്ലിംലീഗിൻ്റെ നേതാക്കളോ പേരിനുപോലും എത്തി നോക്കാൻ സൻമനസ്സു കാണിച്ചിരുന്നില്ല.
കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിക്കുകയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യസഭാംഗവുമായ എ.എ റഹീമും, മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹീമും ഈ വിനീതനും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തപ്പോൾ കാര്യങ്ങൾ പാടെ മാറി മറിഞ്ഞു. ഞങ്ങൾ മാധ്യമങ്ങളോട് നിജസ്ഥിതി വ്യക്തമാക്കി. അവരത് നന്നായി റിപ്പോർട്ട് ചെയ്തു.
അതോടെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാറി നിന്ന കോൺഗ്രസ് സർക്കാർ ഉറക്കത്തിൽ നിന്നുണർന്നു. ''അത്രവലിയ വിഷമമുണ്ടെങ്കിൽ പിണറായി വിജയൻ വീടുണ്ടാക്കി കൊടുക്കട്ടെ" എന്നു കളിയാക്കിയ കർണാടക ന്യൂനപക്ഷ ക്ഷേമ ഹജ്ജ്-വഖഫ് മന്ത്രി സമീർ അഹമ്മദ് ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പ് ഫക്കീർ നഗറിലും വസീം കോളനിയിലും ധൃതിപ്പെട്ടെത്തി.
മുസ്ലിംലീഗാവട്ടെ, കർണ്ണാടക സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയെ അപ്പാടെ തഴഞ്ഞ്, കോഴിക്കോട്ടങ്ങാടിയിൽ തേരാപാര നടക്കുന്ന അപ്രധാനികളുടെ ഒരു "ഫാൻസ് സംഘത്തെ" കേരളത്തിൽ നിന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി സിതാരാമയ്യയെ കാണാൻ ബംഗ്ലൂരുവിൽ എത്തിച്ച് ലീഗ് 'കടമ' നിറവേറ്റി. മുത്തലാഖ് ബില്ല് പാർലമെൻ്റിൽ ചർച്ച ചെയ്യുമ്പോൾ മലപ്പുറത്തെ കല്യാണത്തിൽ പങ്കെടുക്കാൻ പറന്നെത്തിയ എം.പിമാരിൽ ഒരാളെപ്പോലും പറഞ്ഞയക്കാനുള്ള മര്യാദ ലീഗ് കാണിച്ചില്ല.
സർക്കാർ സ്ഥലത്ത് അനധികൃതമായി പണിത വീടുകളാണ് പൊളിച്ചു മാറ്റിയതെന്നും അതിൽ മുസ്ലിങ്ങൾ മാത്രമല്ലെന്നും യു.പി മോഡൽ ബുൾഡോസറല്ല താരതമ്യേന 'മയമുള്ള' ബുൾഡോസറാണ് കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഉപയോഗിച്ചതെന്നും രാവിലെ പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടി വൈകുന്നേരമായപ്പോഴേക്കും അഭിപ്രായം മാറ്റി. സംഭവം നടന്ന് ഒൻപത് ദിവസമായിട്ട് മൗനവ്രതത്തിലാണ്ട സാദിഖലി തങ്ങളും പ്രതികരിക്കാൻ നിർബന്ധിതനായി.
പിണറായി വിജയൻ്റെ പ്രതികരണവും ഞങ്ങളുടെ സന്ദർശനവും കുടിയൊഴിപ്പിക്കപ്പെട്ട ബംഗ്ലൂരുവിലെ 300 കുടുംബങ്ങൾക്കും രണ്ടായിരത്തോളം ആളുകൾക്കും തുണയായതിൽ വളരെയേറെ അഭിമാനമുണ്ട്. കർണാടക സർക്കാരും ലീഗും നിസ്സഹായരായ പാവങ്ങളെ കയ്യൊഴിഞ്ഞാൽ കേരള ജനത അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. ആ ഓർമ്മ കർണാടക സർക്കാരിനും കോൺഗ്രസിനും ലീഗിനും ഉണ്ടായാൽ അവർക്കു നല്ലത്. ലീഗിനെ പണിയെടുപ്പിക്കാൻ വടിയെടുത്ത് പിന്നാലെത്തന്നെ ഞങ്ങളുണ്ട്. ജാഗ്രതൈ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications