കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരി തിരിക്കാൻ ഇനി കമ്പി വേലിയില്ല, വെളിച്ചവും ശുചിത്വവും കൂട്ടും; അടിമുടി മാറ്റത്തിന് ബിവറേജസ് ഔട്ട്‌ലെറ്റുകൾ

മദ്യശാലകളിൽ കൂടുതൽ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കും. മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടുമുടി മാറ്റത്തിനൊരുങ്ങുന്നു. ശുചിത്വത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള മാറ്റത്തിനാണ് ബെവ്കോ എംഡി നിർദേശം നൽകിയിരിക്കുന്നത്. അതിനായി മദ്യശാലകളിൽ കൂടുതൽ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കും. മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

എൽഇഡി ബൾബുകൾ

എൽഇഡി ബൾബുകൾ

എല്ലാ കടകളിലും പുറത്തും അകത്തും ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കാനാണ് നിർദേശം. ഇതിന് എൽഇഡി ബൾബുകൾ ഉപയോഗിക്കണം. ഇത് കടകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മദ്യം വാങ്ങാനെത്തുന്നവർ പരിസരം വൃത്തിക്കേടാക്കാതിരിക്കാനും സഹായിക്കും. നിറം മങ്ങിയ മുഴുവൻ കടകളും പെയിന്റടിച്ചു വൃത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. നീല, മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർന്ന പ്രത്യേക കളർ പാറ്റേൺ ആണ് ഉപയോഗിക്കേണ്ടത്.

കമ്പിവേലി ഒഴിവാക്കും

കമ്പിവേലി ഒഴിവാക്കും

നിലവിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ കമ്പിവേലികളാണ് വരി തിരിക്കാൻ ഉപയോഗിക്കുന്നത്. ഇത് പൂർണമായും മാറ്റാനാണ് പുതിയ തീരുമാനം. പകരം റിബൺ ഉപയോഗിച്ചാകും ഇനി വേലി തിരിക്കുക. തിരക്ക് സമയത്ത് കമ്പി ഉപയോഗിച്ചുള്ള സംവിധാനത്തിൽ ആളുകൾ ഞെരുങ്ങി അപകടത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് മാറ്റം.

ഡിജിറ്റൽ

ഡിജിറ്റൽ

നേരത്തെ മുതൽ തന്നെ നിലവിലുണ്ടായിരുന്ന ആവശ്യങ്ങളിലൊന്നായിരുന്നു ഡിജിറ്റൽ പേമെന്റ് സൗകര്യം. പുതിയ നിർദേശ പ്രകാരം മൂന്നിലധികം കൗണ്ടറുകളുള്ള എല്ലാ കടകളിലും ഒരു കൗണ്ടർ പൂർണമായി ഡിജിറ്റൽ പേയ്മെന്റിന് ഉപയോഗിക്കും. പ്രത്യേക വരി ഇതിനായി ക്രമീകരിക്കും. ഇത് വ്യക്തമാകുന്ന തരത്തിൽ ബോർഡുകളും വെക്കണം. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേമെന്റാകും തുടക്കത്തിൽ അനുവദിക്കുകം.

ഗ്ലാസും വെള്ളവും

ഗ്ലാസും വെള്ളവും

എല്ലാ കടകളിലും കുടിക്കാൻ വെള്ളം വെക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഗ്ലാസും വെക്കണം. എന്നാൽ കടയുടെ മുന്നിൽ ആളുകളുടെ ശ്രദ്ധ പെട്ടെന്ന് കിട്ടുന്നിടത്ത് വേണ്ടെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു. ഇത് തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. ജീവനക്കാരുടെ നിയന്ത്രണത്തിൽ അകത്ത് എവിടെയെങ്കിലും വെച്ചാൽ മതി. എന്നാൽ ഇത് നിർബന്ധമാണ്.

ശുചിത്വം വിട്ട് കളിയില്ല

ശുചിത്വം വിട്ട് കളിയില്ല

നിലവിൽ കടകളിലെ ശുചീകരണം മാത്രമാണ് നടക്കുന്നത്. എന്നാൽ ഇനി മുതൽ പരിസരവും വൃത്തിയായി വെക്കണം. ഇതിനായി അധിക തുക കടകൾക്ക് അനുവദിച്ചു. 20 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള കടകൾക്ക് 5500 രൂപയും, 20-40 ലക്ഷത്തിനിടയിൽ വിറ്റുവരവുള്ള കടകൾക്ക് 7500 രൂപയും, അതിനു മുകളിൽ വിറ്റുവരവുള്ള കടകൾക്ക് 10,000 രൂപയും ശുചീകരണത്തിന് അധികമായി അനുവദിക്കും.

പാർക്കിങ്ങും ശുചിമുറിയും

പാർക്കിങ്ങും ശുചിമുറിയും

പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറികൾ വേണം. ഉപഭോക്താവിന് ആവശ്യമെങ്കിൽ ഉപയോഗിക്കാൻ അവസരം നൽകണം. പുതിയ കെട്ടിടമെടുക്കുമ്പോൾ പാർക്കിങ് ഏരിയയുള്ള സ്ഥലം കണ്ടെത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരക്കില്ലാത്ത റോഡിനു മുൻഗണന നൽകുമെന്നും പറയുന്നു.

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
Kerala sold 72 crores liquor in one day

English summary
Beverage outlets in Kerala ready for a change with LED lights and more cleanliness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X