മലയാള സിനിമയുടെ നെടുന്തൂണുകളായ മോഹൻ ലാലും മമ്മൂട്ടിയും പ്രതികരിക്കണം!! മൗനം വെടിയണം!!

  • Posted By:
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ‌ മോഹൻലാലും മമ്മൂട്ടിയും മൗനം വെടിഞ്ഞ് പൊതു സമൂഹത്തോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രവർത്തക ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കുറച്ച് നാളുകളായി പല പല വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാള സിനിമാലോകം പ്രതിക്കൂട്ടിലാണെന്നും പോണവനും വരുന്നവനുമൊക്കെ ചെളി വാരിയെറിയുകയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് മലയാളത്തിന്‍റെ നെടുംതൂണുകളായ ഈ താരങ്ങൾക്ക് മാത്രമേ മലയാള സിനിമയെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അവർ വ്യക്തമാക്കുന്നു.

bhagya lakshmi

നമ്മളെല്ലാം ഉണ്ണുന്ന ചോറാണിതെന്നും അതിലേക്ക് മണ്ണ് വാരിയിടാൻ ആരെയും അനുവദിക്കരുതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ആക്രമണത്തിനിരയായ നടിക്ക് സിനിമ ലോകത്തു നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു.

ചാനൽ ചർച്ചയിൽ പങ്കെടുത്ത നിർമ്മാതാവ് പറയുന്നു പെൺകുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന്. തന്റെ സഹപ്രർത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടൻ പറയുന്നു നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്,മറ്റൊരു നടൻ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്.ഇതെല്ലാം കേട്ടിട്ടും നടികൂടി അംഗമായുളള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല. ഇത്രയേറെവേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്?- ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഒരു നടനോ നടിയോ പോലും ഇവർക്കെതിരെ രംഗത്തു വന്നില്ലെന്നും ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

English summary
bhagya lakshmi facebook post about malayalam film industry's attitude.
Please Wait while comments are loading...