നബിദിന റാലിയിൽ പങ്കെടുത്തവർക്ക് പായസ വിതരണം നടത്തി ഭജനമഠം കമ്മിറ്റി തീർത്തത് മത സൗഹാർദത്തിന്റെ ഉദാത്ത മാതൃക

  • Posted By:
Subscribe to Oneindia Malayalam

കുറ്റിയാടി: നബിദിന ആഘോഷ റാലിയിൽ പങ്കെടുത്ത മുസ്ലിം സഹോദരന്മാർക്ക് സ്വീകരണവും പായസ വിതരണവും നടത്തി പൂളക്കൂൽ ശ്രീ മണികണ്ഠ ഭജനമഠം കമ്മറ്റി അംഗങ്ങൾ മാതൃകയായി. ചേരാപുരം ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന ആഘോഷ റാലിയിൽ പങ്കെടുത്തവർക്കാണ് ഭജനമഠം കമ്മറ്റിയുടെ മതസൗഹാർദ്ദത്തിന്റെ മഹനീയത വിളിച്ചോതി കൊണ്ട് വ്യത്യസ്ത പരിപാടി തീർത്തത്.

സ്വീകരണ പരിപാടിക്കും പായസവിതരണത്തിനും കെ.ടി.സുരേഷ് ബാബു, മoത്തിൽ ശ്രീധരൻ, പി.പി.സുനി, ഷിബു ഒതയോത്ത്, പി.ടി.കെ.രവീന്ദ്രൻ, കെ.എം.സുരേഷ്, എം.എം.സന്തോഷ്, വി.എം.വിനോദൻ, എ.കെ.സുജിത്ത്, കെ അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

nabhidinam

സ്വീകരണ പരിപാടി ഒരുക്കിയ ഭജനമഠം കമ്മറ്റി ഭാരവാഹികൾക്ക് മഹല്ല് കമ്മറ്റി ഭാരവാഹികൾ നന്ദി പറഞ്ഞു.ശ്രീ മണികണ്ഠ ഭജനമoത്തിൽ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും, പ്രസാദ ഊട്ടും, അയ്യപ്പഭജനയും നടന്നു.

ഓഖിയുടെ കലിയടങ്ങിയിട്ടില്ല... ഇനി ലക്ഷ്യം മഹാരാഷ്ട്രയും ഗുജറാത്തും, ജാഗ്രതാ നിര്‍ദേശം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bhajana madam distributed payasam to Nabhidhina Rally participants

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്