Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യമുണ്ടാക്കിയത് ഒരു മുസ്ലീം, അതൊക്കെ അറിയുമോ? സംഘപരിവാറിനോട് പിണറായി

മലപ്പുറം: കേന്ദ്ര സര്‍ക്കാരിനും ആര്‍ എസ് എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസിന്റെ അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നത് എന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസ് പിന്തുടരുന്നത് ഹിറ്റ്‌ലറുടെ ആശയങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതില്‍ ജര്‍മനി സ്വീകരിച്ച നടപടികള്‍ മാതൃകപരമാണെന്ന് ആര്‍ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നും സംഘടന രീതിക്ക് രൂപം കൊടുക്കാന്‍ ആര്‍ എസ് എസ് നേതാക്കള്‍ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ രീതികള്‍ ഇവിടേയും നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Pinarayi Vijayan

പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാംതരം പൗരന്മാരാക്കി നിഷ്‌കസനം ചെയ്യേണ്ട വിഭാഗമായാണ് ആര്‍എസ്എസ് കാണുന്നത് എന്നും പിണറായി പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഒറ്റ മനസോടെ പോരാടിയതിന്റെ ഫലമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. എന്നാല്‍ ആ സാംസ്‌കാരിക ചരിത്രത്തെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മകന്‍ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നെന്നും അദ്ദേഹം തര്‍ജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ആരാണെന്ന് ഓര്‍ക്കണം. ഏതെങ്കിലും സംഘപരിവാറുകാരനാണോ. സംഘപരിവാറുകാര്‍ക്ക് അറിയുമോ എന്ന് അറിയില്ല. അയാളുടെ പേര് അസിമുള്ള ഖാന്‍ എന്നാണ്,' പിണറായി പറഞ്ഞു.

ഒരു മുസ്ലീം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന് ചോദിച്ച് സംഘപരിവാറിനെ പരിഹസിക്കാനും പിണറായി മറന്നില്ല. രാജ്യത്തിന്റെ സംസ്‌കാരം പ്രകാശപൂര്‍ണമാക്കുന്നതില്‍ മുസ്ലീം വിഭാഗവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ അമേരിക്ക പോലും ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിനേയും പിണറായി കടന്നാക്രമിച്ചു. സിഎഎക്കെതിരായി കോണ്‍ഗ്രസ് ആത്മാര്‍ഥമായി അണിനിരന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് തന്നെ പ്രമേയം പാസാക്കിയതിനെ പരിഹസിച്ചു. സിഎഎ വിഷയത്തില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന ആളാണ് ആനി രാജ എന്നും സിതാറാം യെച്ചുരി, പ്രകാശ് കാരട്ട്, ഡി രാജ ഉള്‍പ്പെടെ ഉള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ആരിഫും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് പ്രതികരിച്ചത്. ആ വഴിക്കൊന്നും കോണ്‍ഗ്രസുകാരെ കണ്ടിട്ടില്ല എന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ ശബ്ദം എവിടെയും കേട്ടിരുന്നില്ല എന്നും പിണറായി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+