കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട് കൈകോര്‍ത്തു, ഭാരതിയുടെ കുടുംബത്തിന്‌ വീടൊരുങ്ങി

  • By Sreejith Kk
Google Oneindia Malayalam News

വടകര : വള്ള്യാട് മണപ്പുറം പടിഞ്ഞാറെ കൊയിലോത്ത് അകാലത്തില്‍ പൊലിഞ്ഞഭാരതിയുടെ കുടുംബത്തിന് വീടൊരുങ്ങി. ഇന്ന് പകല്‍ മൂന്നിന് ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി താക്കോല്‍ദാനം നിര്‍വഹിക്കും. 2017
മാര്‍ച്ച് മൂന്നിനാണ് ഭാരതി മരിച്ചത്. പഠിക്കാന്‍ മിടുക്കികളായ മൂന്ന്
പെണ്‍മക്കളെയും രോഗികളായ സഹോദരികളുടെയും ആശ്രയമാണ് ഇതോടെ പൊലിഞ്ഞത്.

മധുവിന് നീതി ലഭിക്കണം! ഹൈക്കോടതിയുടെ ഇടപെടൽ; അമിക്കസ് ക്യൂറിയെ നിയോഗിച്ചു...മധുവിന് നീതി ലഭിക്കണം! ഹൈക്കോടതിയുടെ ഇടപെടൽ; അമിക്കസ് ക്യൂറിയെ നിയോഗിച്ചു...

പഴയതും ഇടിഞ്ഞ് പൊളിയാന്‍ പാകത്തിലുള്ള വീട്ടിയലായിരുന്നു കുടുംബം
കഴിഞ്ഞത്.ഭാരതി മരിച്ച എട്ടാം ദിവസം തന്നെ കുടുംബസഹായ കമ്മിറ്റി
നിലവില്‍ വന്നു. കുട്ടികളുടെ തുടര്‍പഠനവും താമസയോഗ്യമായ വീടും
ലക്ഷ്യമാക്കിയായിരന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. പി ടി കെ രാജീവന്‍
കണ്‍വീനറുംചാലില്‍ മുഹമ്മദ് ചെയര്‍മാനും എടക്കുടി മനോജ് ട്രഷററുമായ
കമ്മിറ്റി സ്‌കാ്വഡുകളായി തിരിഞ്ഞ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

home

13ലക്ഷം രൂപ ചെലവില്‍ മൂന്ന് കിടപ്പ് മുറികളോട് കൂടിയ മനോഹരമായ വീടാണ്
ഉദാരമതികളുടെ ആത്മസമര്‍പ്പിതമായ പ്രവര്‍ത്തനത്താല്‍ പൂര്‍ത്തിയായത്.
കുട്ടികളുടെ പഠനത്തിനും സഹോദരിമാരുടെ ചികിത്സക്കും കമ്മിറ്റി തുക
കണ്ടെത്തി. നാടിന്റെ കൂട്ടായ്മയക്ക് മാതൃകയാകുന്ന വീടിന്റെ താക്കോല്‍ദാന
കര്‍മം വള്ള്യാടിന്റെ അഭിമാന മുഹൂര്‍ത്തമാകും.

വടകരയിലെ അക്രമ ബാധിത മേഖല സന്ദർശിക്കാതെ കോഴിക്കകോട് കലക്ട

English summary
Bharathi got shelter as a token of love from public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X