• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന് തിരിച്ചടി; സിസ തോമസിന്റെ നിയമനം ശരിവെച്ച് ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ സിസ തോമസിന് നൽകിയ തീരുമാനം ഹൈക്കോടതി ശരിവെച്ചു. താത്കാലിക വിസിയായി സിസ തോമസിന് തുടരാമെന്നും അവര്‍ക്ക് മതിയായ യോഗ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി


ജസ്റ്റീസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തങ്ങൾ നൽകിയ പട്ടിക അവഗണിച്ച് ഡോ സിസ തോമസിനെ താത്കാലിക വിസിയാക്കിയ ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നായിരുന്നു സർക്കാർ വാദം. അതേസമയം സർക്കാർ നൽകിയ പട്ടികയിൽ വേണ്ടത്ര യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. ഗവർണറുടെ വാദം അംഗീകരിച്ച കോടതി വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യു ജി സിയുടെ വാദങ്ങൾ അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി.‌

'ഒരിടത്ത് തലപ്പത്ത് പുരുഷന്‍..'; സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി പേരിന് മാത്രമായെന്ന് സതീദേവി'ഒരിടത്ത് തലപ്പത്ത് പുരുഷന്‍..'; സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി പേരിന് മാത്രമായെന്ന് സതീദേവി

യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയനാണെന്നും


ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ യാതൊരു അപാകതയും ഇല്ലെന്ന് പറഞ്ഞ കോടതി ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയനാണെന്നും ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷ്ണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണ്. ഉദ്യോഗസ്ഥർക്ക് വിസിയാകാൻ സാധിക്കില്ലെന്നും ഇത് അറിഞ്ഞും അഡീഷ്ണൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് സർക്കാർ ശുപാർശ ചെയ്തത് തെറ്റാണെന്നും കോടതി കുറ്റപ്പെടുത്തി.എത്രയും പെട്ടെന്നു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും സ്ഥിരം വിസിയെ ഉടൻ തന്നെ നിയമിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പിണറായി വിജയന് രാജിവെക്കുന്നതാണ് നല്ലതെന്ന്


കെടിയു വിധി: പിണറായി വിജയന് രാജിവെക്കുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തളളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അത്യപൂ‍ർവമായ ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിൽ തിരിച്ചടിയേറ്റത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവെക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെവിധി.

സ്വജനപക്ഷപാതത്തിനും വേണ്ടി


അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയത് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്ല്യമാണ്. കെടിയു താത്ക്കാലി വിസി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം ഫാസിസം അവസാനിപ്പക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധന ഹർജി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ നികുതി പണം സിപിഎമ്മിന് ബന്ധുനിയമനങ്ങൾ നടത്താൻ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

'പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്'; ഈ നാട് ഇങ്ങനെയാണെന്ന് എംഎല്‍എ, കുറിപ്പ്'പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്'; ഈ നാട് ഇങ്ങനെയാണെന്ന് എംഎല്‍എ, കുറിപ്പ്

അംബാനിയുടെ സുരക്ഷാ ഗാർഡുമാർ ഓടിക്കുന്നത് 10 കോടിയുടെ വാഹനം; ഡ്രൈവർമാരുടെ ശമ്പളവും ഞെട്ടിക്കുംഅംബാനിയുടെ സുരക്ഷാ ഗാർഡുമാർ ഓടിക്കുന്നത് 10 കോടിയുടെ വാഹനം; ഡ്രൈവർമാരുടെ ശമ്പളവും ഞെട്ടിക്കും

English summary
Big blow for government; High Court upheld the appointment of Sisa Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X