Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം ജിന്റോയ്ക്കും എക്സൈസ് നോട്ടീസ്; കാലുപിടിച്ച കാര്യം ഓർമ്മിപ്പിച്ച് സായി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. കേസില്‍ സിനിമ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമെ അഞ്ച് പേർക്ക് കൂടി എക്സൈസ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ ഒരു പ്രമുഖ മോഡല്‍, ബിഗ് ബോസ് മലയാളം സീസണ്‍ 6 വിന്നറുമായ ജിന്റോ തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചതെന്നാണ് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഇവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആലപ്പുഴ ഓമനപ്പുഴയിലെ ഒരു റിസോർട്ടിൽ നിന്ന് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താന (ക്രിസ്റ്റീന), ഭർത്താവ് സുൽത്താൻ അക്ബർ അലി, സഹായി കെ. ഫിറോസ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് കടത്തിയ ആറ് കിലോ കഞ്ചാവിൽ, മൂന്ന് കിലോ ആലപ്പുഴയിൽ പിടികൂടി, ബാക്കി മൂന്ന് കിലോ ആർക്കൊക്കെ കൊടുത്തുവെന്ന അന്വേഷണമാണ് സിനിമ മേഖലയിലേക്ക് കൂടി നീണ്ടിരിക്കുന്നത്.

bigg-boss-sai-jinto

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി തസ്ലീമ സുല്‍ത്താന ബന്ധപ്പെട്ടതിന്റെ വാട്സ്ആപ്പ് ചാറ്റുകളും ഫോൺ വിളികളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഷൈനുമായി എട്ട് വർഷത്തിലേറെ നീണ്ട ബന്ധമുണ്ടെന്നും, ശ്രീനാഥ് ഭാസിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും തസ്ലീമ മൊഴി നല്‍കിയിട്ടുണ്ട്. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഷൈന്‍ മറ്റൊരു നടനുവേണ്ടി കഞ്ചാവ് എത്തിച്ചതായി സൂചിപ്പിച്ചതായും, ഈ നടനെ എക്സൈസ് നിരീക്ഷണത്തിൽ വെച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേസിൽ, ഒരു മുൻ ബിഗ് ബോസ് താരവും ഉൾപ്പെട്ടതായി എക്സൈസിന് വിവരം ലഭിച്ചതായുള്ള വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് ജിന്റോ ആണെന്ന് ആദ്യമായി പുറത്തുവിടുന്നത് ന്യൂസ് 18 മലയാളമാണ്. ചോദ്യം ചെയ്യലിനായി എക്സൈസ്, 100-ലധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്, ഇതിൽ 25-ലധികം ചോദ്യങ്ങൾ സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണെന്ന് തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസിലെ ജിന്റോയുടെ സഹതാരമായ സായി കൃഷ്ണയും രംഗത്ത് വന്നിട്ടുണ്ട്. 'ബിഗ് ബോസ് താരത്തിന് നോട്ടീസ് അയച്ചതായി പറയുന്നുണ്ടായിരുന്നെങ്കിലും പേരൊന്നും എവിടേയും പറഞ്ഞ് കണ്ടിരുന്നില്ല. എന്നാല്‍ അത് ജിന്റോയാണ്. ന്യൂസ് 18 വാർത്തയില്‍ അത് കൃത്യമായി മറഞ്ഞിട്ടുമുണ്ട്' സായി കൃഷ്ണ പറയുന്നു.

ബിഗ് ബോസ് താരമായ ജിന്റോ എന്താണെങ്കിലും ഹാജരാവണം. ജിൻന്റേയ്ക്ക് ഏതിനാ.. ലഹരിയാണോ അതോ പ വാണിഭമാണോ എന്നുള്ളതൊക്കെ നമുക്ക് കണ്ടറിയണം. ഞാൻ ഈ ബിഗ് ബോസിന അകത്തുള്ള സമയത്ത് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇയാള്‍ നന്ദുവിനോട് എന്തോ സീന്‍ ഉണ്ടാക്കിയപ്പോള്‍ ' 80 ദിവസം നോക്കണ്ട, ഇവനെ കപ്പിന്റെ അടുത്തേക്ക് അടിപ്പിക്കില്ല' എന്നൊക്കെ ഒരു സാധനം ഇങ്ങനെ പറഞ്ഞും പറയാതെയും വെച്ചിരുന്നു. അന്ന് അങ്ങനെയാണ് ചെയ്തതെങ്കില്‍ ഈ കേസ് മുന്നോട്ട് പോകുന്തോറും അതൊക്കെ ഞാന്‍ പറയും.

അന്ന് അവിടെ ഗെയിം ആണ്. അയാള്‍ അത്രയും വലിയ കാലുപിടുത്തമാണ് അന്ന് പിടിച്ചത്. അത് നിങ്ങള്‍ പുറത്ത് കണ്ടിട്ടില്ലാലോ. അന്ന് അങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ബിഗ് ബോസ് അത് പുറത്ത് കാണിക്കാത്തത് കൊണ്ട് നമുക്ക് ഒന്നും പറയാനും പറ്റില്ല. അവർ കാണിച്ചതല്ലേ പുറത്ത് കണ്ടിട്ടുള്ളു. എന്താണെങ്കിലും ബിഗ് ബോസിലേക്ക് ജിന്റോ മാമാ.. എന്ന് വിളിച്ച് കയറിയ ആളാണ് ഞാനെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+