മജിസിയ ഭാനു മാത്രം ചെന്നൈയ്ക്ക് പോയില്ല; ഫിനാലെയേക്കാള്‍ വലുത് മറ്റൊന്നാണെന്ന് താരം
ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലയിലേക്ക് കടക്കുകകയാണ്. താരങ്ങളില്‍ മിക്കവറും ചെന്നൈയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. സീസണ്‍ 3 യിലെ താരങ്ങള്‍ക്ക് പുറമെ സീസണ്‍ 2 വിലെ ചില താരങ്ങളും കൊച്ചിയിലേക്ക് പോവുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഉടന്‍ ഷൂട്ടിങ് ആംരഭിക്കുമെന്നാണ് അറിയിപ്പെങ്കിലും ടെലികാസ്റ്റ് എന്നാണ് എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. അതേസമയം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് പോവുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നരിക്കുകയാണ് സീസണ്‍ 3 യിലെ പ്രമുഖ താരമായ മജിസിയ ഭാനുവിപ്പോള്‍.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

മികച്ച സ്പോട്സ് താരമായ മജിസിയ ഭാനു ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണെങ്കിലും കൂടുതല്‍ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു. മികച്ച രീതിയില്‍ മത്സരിച്ചിരുന്നെങ്കിലും ഷോ 50 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ താരം പുറത്താവുകയും ചെയ്തു.

ഷോയ്ക്ക് പുറത്ത് വന്നതിന് പിന്നാലെ ഡിംപല്‍ ഭാലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും മജിസിയ ഭാനു ഇടം പിടിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജിസിയയും ഡിംപലും. പിന്നീട് ഇവര്‍ തമ്മില്‍ അകലുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്നൊരു നിമിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു

ഈ വിവാദങ്ങള്‍ ഒക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ക്ലബ് ഹൗസ് തുടങ്ങിയ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും സജീവമായിരുന്നു കോഴിക്കോട് കാരിയായ മജിസിയ ഭാനു. ബിഗ് ബോസ് താരങ്ങളായ ലക്ഷ്മി ജയന്‍, സജ്‌ന എന്നിവര്‍ക്കൊപ്പമുള്ള ഭാനുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്ത് വന്നിരുന്നു. ഇതോടെ ഭാനുവും ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെടുമെന്ന് ആരാധകരില്‍ പലരും കരുതി.

എന്നാല്‍ ഒരാള്‍ ഷോയുടെ ഫിനാലെയിലേക്ക് പോകുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. ഇതോടെ മറ്റ് പല അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തി രംഗത്ത് വന്നിരിക്കുകയാണ് മജിസിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രത്തിലൂടെയാണ് താന്‍ എന്തുകൊണ്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്.

തന്‍റെ ഒരു ചിത്രത്തിനോടൊപ്പമാണ് ചെന്നൈയിലേക്ക് പോവാത്തതിന്‍റെ കാരണം മജിസിയ കുറിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഈദ് ആണ് വലുത്. അതിന് ശേഷമാണ് ഗ്രാന്റ് ഫിനാലെ എന്നായിരുന്നു താരം കുറിച്ചത്. ഇതോടെ ഭാനു കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് ആരാധകര്‍ക്ക് ബോധ്യമായി.

അതേസമയം ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കാന്‍ മജിസിയ പോകുമോ എന്നതിനെ കുറിച്ച് വ്യക്തമല്ല. അതേസമയം ബിഗ് ബോസ് വിന്നര്‍ ആരാവും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാംദിവസം ഷോ നിര്‍ത്തിവെക്കുമ്പോള്‍ 8 പേരായിരുന്നു ഹൗസില്‍ അവശേഷിച്ചിരുന്നത്. ഇതില്‍ നിന്നും വിജയിയെ കണ്ടെത്താന്‍ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് അധികൃതര്‍ നടത്തിയിരുന്നു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications