'ധന്യയോട് റോബിൻ അക്കാര്യം പറയുന്നതിന് പിന്നിൽ..ഹീറോ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം';വൈറൽ കുറിപ്പ്
കൊച്ചി; ബിഗ് ബോസ് സീസൺ 4 പുരോഗമിക്കുമ്പോൾ മത്സരം കടുക്കുകയാണ്. ആരാകും ഇക്കുറി ബിഗ് ബോസ് വിജയി എന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഇത്തവണത്തെ ഷോയിൽ നിരവധി ശക്തരായ മത്സാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്. പലരും തങ്ങളുടെ സ്ട്രാറ്റജികൾ സജീവമായി തന്നെ പയറ്റുന്നുമുണ്ട്.
എന്നാൽ ഡോ റോബിൻ ഷോയിൽ നടത്തുന്നത് വെറും ഗെയിം പ്ലാനല്ലെന്നും അത് റോബിന്റെ യഥാർത്ഥി സ്വഭാവം തന്നെയായിരിക്കുമെന്നും പറയുകയാണ് ഒരു ആരാധകൻ. പ്ലേറ്റ് മറിച്ചും തിരിച്ചും ഇട്ട് ഞാൻ ഹീറോ എന്ന്വരുത്തി തീർക്കുന്ന ആളാണ് റോബിനെന്നും കുറിപ്പിൽ പറയുന്നു. പൂർണരൂപം വായിക്കാം
'കോടതി ടാസ്കിൽ തവള ചാട്ടം ചാടാൻ പറഞ്ഞതിന് ഈഗോ hurt ആയിട്ടാണ്
റോബിൻ കോടതിയിൽ നിന്ന് പട്ടി ഷോ തുടങ്ങിയത്.എന്നാൽ അന്നേ ദിവസം എല്ലാം കഴിഞ്ഞു ദിൽഷയുമായി ഇരിക്കുമ്പോ ദിൽഷായോട് പറയുന്നു വന്ന രണ്ടാം ദിവസം തന്നെ wild card നെ പൊളിക്കുമെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത് എന്നാക്കി മാറ്റി. എന്നാൽ ഡോക്ടർ ആയ എന്നോട് തവള ചാട്ടം ചാടാൻ പറഞ്ഞെന്നുള്ള ego hurt ആയിട്ടാണ് പട്ടി show കാണിച്ചത് എന്നുള്ളത് പിന്നീട് ദിൽഷായോടും ബ്ലെസ്സലിയോടും ഉള്ള "നാണം കേട്ട് ഞാൻ ഇവിടെ നിൽക്കൂല്ല" എന്നുള്ള സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.
മുൻബൊരിക്കൽ ദിൽഷാ 2 വിരലിൽ ഒന്ന് തൊടു എന്ന് പറഞ്ഞിട്ട് തൊട്ട ശേഷം ദിൽഷയോട് ചോദിക്കുന്നു എന്ത് കാര്യമായിരുന്നു അപ്പോ ദിൽഷാ പറയുന്നു നല്ല കാര്യമായിരുന്നു.
അപ്പൊ ഡോക്ടർ yes ആ വിരലിൽ ഉള്ളത് നല്ല കാര്യമെന്ന് എനിക്ക് കറക്റ്റ് ആയി തോന്നിയിട്ട് തന്നെ ആ വിരൽ ചൂസ് ചെയ്തതാ എന്ന്. ഇനി അടുത്തത് ധന്യയോടു വന്ന അന്ന് മുതൽ പണി കൊടുത്ത ശേഷം പറയുന്നു ഞാൻ ചെയുന്ന കാര്യം നിനക്കു പിന്നെ മനസിലാകും പിന്നെ മനസിലാകും എന്ന്. ഇടയ്ക്കു ഇടക്ക് അത് ipozhu ഇപ്പോഴും പറയാറുണ്ട്.
ഇനി എങ്ങാനും ധന്യ ഫൈനൽ five ഇൽ വന്നാൽ റോബിൻ അന്ന് പറയും. കണ്ടോ നിന്നെ ഫൈനൽ five ഇൽ വരുത്താൻ ഞാൻ കളിച്ചതാ ഇതാണ് ഞാൻ പറഞ്ഞത് നിനക്കു പിന്നെ മനസിലാകും പിന്നെ മനസിലാകും എന്ന് മുൻപ് പറഞ്ഞത് എന്ന് ഇനി ദിൽഷയോടുള്ള പ്രണയം പുറത്തിറങ്ങി ദിൽഷയിൽ നിന്ന് negative responds കിട്ടിയാൽ അപ്പൊ പറയും
ഞാൻ ഗെയിം show ആയതു കൊണ്ട് love game ഇട്ടതായിരുന്നു അത് serious ആയിരുന്നില്ല എന്ന്.
ഇത്തരത്തിൽ പ്ലേറ്റ് മറിച്ചും തിരിച്ചും ഇട്ട് ഞാൻ ഹീറോ എന്ന്വരുത്തി തീർക്കുന്ന ആളാണ് റോബിൻ അതായതു അറിയാതെ ചെയ്തു പോകുന്ന മണ്ടത്തരം പിന്നൊരിക്കൽ ശെരി ആയാൽ ഞാൻ അത് ബോധപൂർവം ശെരിയാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെ അന്ന് ചെയ്തത് എന്ന് പറയും.
എന്നാൽ അറിഞ്ഞു കൊണ്ട് ചെയുന്ന ഒരു കാര്യം പിന്നീട് മോശമായാൽ അത് ഞാൻ ഗെയിം ന്റെ ഭാഗമായി മോശമാകുമെന്നു അറിഞ്ഞു കൊണ്ട് തന്നെ ചെയ്തതാ എന്ന് പ്ലേറ്റ് മറിച്ചിടുകയും
ഡോക്ടർ ആരാധകർ ഇത് ഗെയിം ആയോണ്ടാണ് ഡോക്ടർ ഇവിടെ ഇങ്ങനെ ഒക്കെ പെരുമാറുന്നതെന്ന് വിചാരിക്കണ്ട ഇത് റോബിന്റെ യഥാർത്ഥ സ്വഭാവം തന്നെയാണ്'