Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിസത്തിന്റെ ഭാഗമായി എന്നെ അവർ അതിലേക്ക് തള്ളിവിട്ടു: എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല: ശോഭ വിശ്വനാഥ്

ബിഗ് ബോസില്‍ ജയിയില്‍ കിടന്നെങ്കിലും യഥാർത്ഥ ജീവിതത്തില്‍ ജയിലിന്റെ വക്കില്‍ വരെയെത്തി തിരിച്ച് വന്ന വ്യക്തിയാണ് ഞാനെന്ന് ശോഭ വിശ്വനാഥ്. പോകുന്നത് ജയിലിലേക്കാണെന്ന് പോലും അറിയില്ലായിരുന്നു. ഒരു വ്യാജ നാർക്കോട്ടിക് കേസില്‍ പ്രതിയാകേണ്ടി വരുമെന്നൊക്കെ ഒരിക്കലും കരുതിയിരുന്നില്ല. ഒരു നോ പറഞ്ഞതിന്റെ പേരിലാണ് ഇതെല്ലാം നേരിടേണ്ടി വന്നതെന്നും ശോഭ പറയുന്നു.

അടുത്തിടെ എന്റെ ജീവിതത്തിന് സമാനമായ അനുഭവം നേരിട്ട ഒരു സ്ത്രീയെക്കുറിച്ചുള്ള വാർത്ത കണ്ടു. ഒരു വ്യാജ കേസിന്റെ പേരില്‍ 75 ദിവസത്തോളമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. അതിന് ശേഷമാണ് പരാതി വ്യാജമായിരുന്നുവെന്ന് മനസ്സിലായത്. അതായത്ത് ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും ഇവിടെ സംഭവിക്കുന്നു എന്നുള്ളതാണ്. ഇത്തരം കേസുകളില്‍ വിവരം കിട്ടുമ്പോള്‍ ഉദ്യോഗസ്ഥർ കുറുച്ചുകൂടെ ഉത്തരവാദിത്തം കാണിക്കണം.

shobha

ആ സത്രീക്ക് അവരുടെ ബിസിനസ് അടച്ചു പൂട്ടേണ്ടി വന്നു. ഒടുവില്‍ സത്യം പുറത്ത് വന്നു. എനിക്ക് അവരെ നേരില്‍ പോയി കണ്ട് സംസാരിക്കണമെന്നുണ്ട്. അവർ കാര്യങ്ങളെ ധീരമായി നേരിട്ടു. പക്ഷെ അവർ അനുഭവിച്ച വേദന അവർക്കെ അറിയുകയുള്ളു. ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയുമെന്നും ഇന്ത്യഗ്ലിറ്റ്സ് ആള്‍ട്ടെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറയുന്നു.

ബിഗ് ബോസില്‍ രണ്ട് പ്രാവശ്യം ജയിലില്‍ കിടന്നിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം ഇഷ്ടമില്ലാതെയാണ് പോയത്. രണ്ടാമത്തെ തവണ ഞാന്‍ ചോദിച്ച് വാങ്ങിയതാണ്. മാരാരുടെ കൂടെ ജയിലില്‍ പോവാന്‍ താല്‍പര്യമില്ലായിരുന്നു. ഒമറിക്കയുമായിട്ടാണ് പോയത്. അതുകൊണ്ട് ആ വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചത്. ഒരിക്കലെങ്കിലും ബിഗ് ബോസിന് അകത്തെ ജയിലില്‍ കിടക്കേണ്ടതാണ്. അത്രയേറെ സമാധാനമേറിയ ഒരു സ്ഥലമാണ് അതെന്നും ശോഭ പറയുന്നു.

sobha

ആദ്യത്തെ തവണ എന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിലേക്ക് പറഞ്ഞ് വിട്ടതായിട്ടാണ് എനിക്ക് തോന്നിയത്. ബാറ്ററി സമയത്തിന് കൊടുത്തിട്ടില്ല എന്നതൊക്കെയായിരുന്നു കാരണങ്ങള്‍. ഗ്രൂപ്പിസത്തിന്റെ ഭാഗമായി എന്നെ ജയിലിലേക്ക് തള്ളിവിടുകയായിരുന്നു. അതെനിക്ക് വലിയ വിഷമമായി. പിന്നെ രണ്ട് ശിക്ഷയായിരുന്നു. ഒന്ന് ജയിലും മറ്റൊന്നും നാദിറയുമെന്നും ശോഭ തമാശരൂപേണ പറയുന്നു.

രണ്ടാമത്തെ തവണ ആഗ്രഹിച്ച് തന്നെയാണ് ജയിലിലേക്ക് പോയത്. വലിയ തോതിലുള്ള ബുള്ളിയിങ്ങ് നേരിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു. മാനസികമായ ബുദ്ധിമുട്ടും നേരിട്ടുകൊണ്ടിരുന്നു. ജയിലിനുള്ളില്‍ ലഭിച്ച ടാസ്കും നല്ലതായിരുന്നു. ഒരു പക്ഷെ ജയിലിനുള്ളിലെ ഏറ്റവും കഠിനമേറിയ ടാസ്ക് ഞാനും നാദിറയും പോയ സമയത്തേതായിരുന്നു. പല തരത്തിലുള്ള പരിപ്പുകള്‍ തന്നിട്ട്, അത് എണ്ണി തീർക്കലായിരുന്നു പരിപാടി. അതിന്റെ തലേ ദിവസം ഞങ്ങള്‍ ഉറങ്ങിയിട്ടു പോലും ഉണ്ടായിരുന്നില്ല.

ലച്ചു എന്ന് പറയുന്നത് ഒരു മാസ് കഥാപാത്രമാണ്. വളരെ ഇന്നസെന്റാണ് അവള്‍, അതു പോലെ തന്നെ സ്ട്രോങ്ങും. ജീവിതത്തില്‍ അത്രിയേറെ അനുഭവിച്ചിട്ടുണ്ട്. അവിടെ എന്റെ കഥ ടാസ്കില്‍ ഏറ്റവും ശക്തമായി സ്റ്റോറി പറഞ്ഞ മത്സരാർത്ഥി ലച്ചുവാണ്. എനിക്ക് അവളോടും വലിയ ബഹുമാനവും ഇഷ്ടവുമാണ്. അവള്‍ പൊളിയാണെന്നും ശോഭ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+