• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫുക്രുവിന് വധഭീഷണി: അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം സന്ദേശങ്ങള്‍ അയച്ചു, വെളിപ്പെടുത്തലുമായി താരം

Google Oneindia Malayalam News

തിരുവനന്തപുരം: ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേനായ വ്യക്തിയാണ് ഫുക്രു എന്ന കൃഷ്ണജീവ്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു ബിഗ്ബോസ് സീണല്‍-2 വിലെ മത്സരാര്‍ത്ഥിയും ആയിരുന്നു താരം. ഇപ്പോഴിതാ തനിക്കെതിരെ വധഭീഷണി സന്ദേശം ഉള്‍പ്പടെ ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചിലര്‍ ഹാക്ക് ചെയ്തു. ശേഷം ഈ അക്കൗണ്ടില്‍ നിന്നും മോശം കമന്‍റുകളും സന്ദേശങ്ങളും മറ്റുള്ളവര്‍ക്ക് അയച്ചതായും അദ്ദേഹം ആരോപിക്കുന്നു. ബിഗ് ബോസ് സീസണ്‍ ടുവില്‍ പങ്കെടുത്ത സമയത്തും ചിലര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായും ഫുക്രു പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഫുക്രു പറയുന്ന് ഇങ്ങനെ...

ശരിയാണോ

ശരിയാണോ

ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാന്‍ തോന്നി. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതീന്ന് ഞാനിടാത്ത കുറേ കമന്റുകള്‍ പോയിട്ടുണ്ടായിരുന്നു.

ബിഗ് ബോസിലായിരുന്നു സമയത്തും

ബിഗ് ബോസിലായിരുന്നു സമയത്തും

ഇതിനു മുമ്പ് ഞാന്‍ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്.

അമിതമായ ഇഷ്ടം

അമിതമായ ഇഷ്ടം

എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇന്‍സ്റ്റഗ്രാമായാലും ഫെയ്‌സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാന്‍ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്.

നിയമനടപടി സ്വീകരിക്കണം

നിയമനടപടി സ്വീകരിക്കണം

ഈയൊരു കാര്യം നിങ്ങളോടു പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക.- ഫുക്രു തന്‍റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. അതേസമയം വധഭീഷണി മുഴക്കുകയും അക്കൗണ്ട് ഹൗക്ക് ചെയ്തവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഫുക്രുവിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.

പിന്തുണ

പിന്തുണ

ഫുക്രുവിന്റെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരങ്ങളായ ആര്യയും രഘുവുമെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ഞങ്ങളെല്ലാവരും കൂടെയുണ്ട് കുട്ടപ്പാ... എന്നാണ് ആര്യ കമന്‍റ് ചെയ്തിരിക്കുന്നത്. ഒന്നും സംഭവിക്കില്ല. ഞങ്ങളെല്ലാവരും ഫുക്രുവിനൊപ്പം ഉണ്ടെന്നും ഇത്തരം കമന്റുകളൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമൊക്കെ ആരാധകര്‍ പറയുന്നു.

cmsvideo
  പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | Oneindia Malayalam
  തുടക്കം മുതല്‍

  തുടക്കം മുതല്‍

  ആരാധകരുടെ വലിയ പിന്തുണയും ഫുക്രുവിനുണ്ടെന്ന് ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം ബിഗ്ബോസില്‍ രജിത് കുമാറുമായി ഉണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയ കമന്‍റുകളും കാണാന്‍ കഴിയും. ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ എത്തിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഫുക്രു. മറ്റുള്ളവരെല്ലാം ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയി വന്നെങ്കിലും ഫുക്രു അടക്കം മൂന്ന് പേര്‍ മാത്രമാണ് തുടര്‍ച്ചയായി ബിഗ് ബോസ് ഹൗസിനുള്ളില്‍ കഴിഞ്ഞിരുന്നത്.

   ഇന്ത്യയിലും സാമൂഹിക വ്യാപനം? ഞെട്ടിച്ച് ഐസിഎംആറിന്‍റെ കണക്ക്, 40% പേര്‍ക്ക് രോഗം വന്ന വഴിയറിയില്ല ഇന്ത്യയിലും സാമൂഹിക വ്യാപനം? ഞെട്ടിച്ച് ഐസിഎംആറിന്‍റെ കണക്ക്, 40% പേര്‍ക്ക് രോഗം വന്ന വഴിയറിയില്ല

   അമേരിക്ക തേങ്ങുന്നു..; ഇന്നലെ മാത്രം മരണം 1900, മലയാളി ദമ്പതികള്‍ മരിച്ചത് 12 മണിക്കൂറിനിടെ അമേരിക്ക തേങ്ങുന്നു..; ഇന്നലെ മാത്രം മരണം 1900, മലയാളി ദമ്പതികള്‍ മരിച്ചത് 12 മണിക്കൂറിനിടെ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss season 2 fame fukru's instagram account hacked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X