• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തകർപ്പൻ എപ്പിസോഡുകൾ! ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍; ടാസ്ക്കുകൾ ഇനി ഗംഭീരമാകും

Google Oneindia Malayalam News

കൊച്ചി: ഓരോ ദിവസം കടക്കുമ്പോഴും ബിഗ് ബോസ് പ്രേക്ഷകരുടെ എണ്ണം വർദ്ധിക്കുകയാണ്. ടാസ്ക്കുകളിൽ ഉണ്ടാകുന്ന വ്യത്യസ്തതകളും മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങളും പ്രേക്ഷകരെ കൗതുക അനുഭവങ്ങളിലേക്കാണ് എത്തിക്കുന്നത്.

അഞ്ച് വാരങ്ങൾ പിന്നിടുന്നു ബിഗ് ബോസ് മലയാളം 4 തുടങ്ങിയിട്ട്. എന്നാൽ, ആറാം വാരത്തിലേക്ക് കടക്കുമ്പോൾ ആരാകും പുതിയ ക്യാപ്റ്റൻ എന്ന കൗതുകവും നിലനിന്നിരുന്നു. ഇക്കഴിഞ്ഞ എപ്പിസോഡിൽ പ്രധാന വിഷയമായിരുന്നു ഇത്.

എന്നാൽ, എല്ലാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. അഖില്‍ ആണ് ക്യാപ്റ്റന്‍സി ടാസ്‍കിലെ മികച്ച പ്രകടനവുമായി ഇത്തവണ ക്യാപ്റ്റനായി മാറിയത്. രണ്ടാം തവണ ക്യാപ്റ്റൻ ആകുന്നു എന്ന പ്രത്യേകത കൂടി അഖിലിന് ഇതോടെ സ്വന്തമായി.

1

രസകരമായ ഗെയിമുകളും ടാസ്ക്കുകളും കൊണ്ട് സമ്പന്നമാണ് ബിഗ് ബോസ് മലയാളം 4. ഇതിൽ വേറിട്ട പുതിയ ക്യാപ്റ്റന്‍സി ടാസ്ക്കും പ്രേക്ഷകർക്ക് കൗതുകമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മത്സരാർത്ഥികൾ കാഴ്ചവച്ച വീക്കിലി ടാസ്കിലെ പ്രകടനത്തിൽ നിന്നും മികച്ച റാങ്കിംഗ് ലഭിച്ച മത്സരാർഥികളെ ആണ് ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് പരിഗണിക്കുക. ഇക്കാര്യം ബിഗ് ബോസ് തന്നെ മത്സരാർത്ഥികളെ അറിയിക്കുകയാണ് ചെയ്തത്. മൂന്ന് പേരെയാണ് ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് ബിഗ് ബോസ് പറഞ്ഞു.

ഇവർ അടുപ്പത്തിലോ? 'പ്രണയത്തിനുവേണ്ടി പിറകെ നടക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല' - ദില്‍ഷഇവർ അടുപ്പത്തിലോ? 'പ്രണയത്തിനുവേണ്ടി പിറകെ നടക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല' - ദില്‍ഷ

2

ഇതിന് പിന്നാലെ നല്ല പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളുടെ പേരുകൾ ബിഗ്ബോസ് തന്നെ വ്യക്തമാക്കി. അപര്‍ണ, അഖില്‍, നിമിഷ, നവീന്‍, സൂരജ്, സുചിത്ര, ധന്യ, ദില്‍ഷ, ഡെയ്‍സി, റോണ്‍സണ്‍ തുടങ്ങിയ പേരുകളാണ് ബിഗ് ബോസ് പറഞ്ഞത്. ഈ പേരുകളിൽ നിന്ന് പൊതുവായ പ്രവർത്തനങ്ങളിലും വീട്ടു ജോലികളിലും ടാസ്ക്കിലും മുന്നിട്ട് നിൽക്കുന്നവരെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിർദ്ദേശിച്ചത്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശ്രദ്ധ നേടിയത് ഡെയ്‍സി, സുചിത്ര, അഖില്‍ എന്നിവർ ആയിരുന്നു.

3

വളരെ രസകരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തി ക്യാപ്റ്റന്‍സി ടാസ്ക്. ട്രാക്കുകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ നിന്നും പല വര്‍ണ്ണങ്ങളിൽ ഉളള തൂവലുകള്‍ ഊതി പറപ്പിച്ച് നിലത്ത് വീഴാതെ കൊണ്ടു വന്ന് ഫിനിഷിംഗ് പോയിന്‍റിൽ ഉളള വളയങ്ങളിലൂടെ നിക്ഷേപിക്കുക എന്നതായിരുന്നു ഈ ടാസ്‍ക്.ഓരോരുത്തർക്കും ലഭിച്ച തൂവലുകളുടെ അതേ നിറത്തിൽ ഉളള വസ്ത്രങ്ങൾ ആണ് മത്സര സമയത്ത് 3 പേരും ധരിച്ചത്.

4

തുടക്കത്തില്‍ തന്നെ വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു ടാസ്‍ക്ക്. എന്നാൽ, സാവധാവം മത്സരാര്‍ഥികള്‍ ആത്മ വിശ്വാസം നേടുകയായിരുന്നു. ഇതിൽ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തത് അഖില്‍ ആണ്. ബസര്‍ കേള്‍ക്കുന്നത് വരെ 17 തൂവലുകളാണ് അഖില്‍ ഇപ്പുറം എത്തിച്ചത്. അതേസമയം, ഡെയ്‍സി 11 തൂവലുകളും സുചിത്ര 5 തൂവലുകളും എത്തിച്ചിരുന്നു.

ഷീ ഈസ് നൈസ്; ദീപ്തി സതിയാണ് ബാക്കി പറയാൻ വയ്യ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ഫാൻസ് പിള്ളേർ

5

അതേസമയം, തകർപ്പൻ എപ്പിസോഡുകൾ കാഴ്ച വച്ചാണ് ബിഗ് ബോസ് സീസൺ മലയാളം 4 മുന്നേറുന്നത്. കഴിഞ്ഞ സീസണുകൾ പോലെ ഒരു പ്രണയ ജോഡി ഇല്ലാത്ത സീസണാണ് ബിഗ് ബോസ് മലയാളം 4 . എന്നാൽ, എപ്പിസോഡുകളിലെ പ്രണയ സംഭാഷണങ്ങൾ പ്രേക്ഷകർക്ക് കൗതുകം പകരുന്നു. രണ്ടു മത്സരാർഥികൾക്ക് ഇടയിലെ ബന്ധത്തിന്റെ ആസ്വാദന രസത്തിൽ ആണ് ഇപ്പോൾ പ്രേക്ഷകർ. ദിൽഷ പ്രസന്നനും ഡോ. റോബിനും തമ്മിലുള്ള ബന്ധമാണ് പ്രേക്ഷകരെ വ്യത്യസ്ത തലത്തിലേക്ക് എത്തിക്കുന്നത്.

cmsvideo
  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
  6

  ബിഗ് ബോസ് സീസൺ നാല് ആരംഭിച്ച് ആദ്യ ആഴ്ചകളിൽ തന്നെ ഇരുവർക്കും ഇടയിലെ ബന്ധത്തെക്കുറിച്ച് ചർച്ചകൾ തുടങ്ങിയിരുന്നു. ഈ വിഷയത്തിൽ ആദ്യം തന്നെ ദിൽഷ ഡോ. റോബിനോട് സംസാരിച്ചു. 'നമ്മുടെ ഈ നല്ല സൗഹൃദം മറ്റുള്ളവർ ഒരുപക്ഷേ, പ്രണയമായി തെറ്റിദ്ധരിച്ചേക്കാം' എന്നാണ് ദിൽഷ റോബിനോട് പറഞ്ഞത്.

  English summary
  bigg boss season malayalam 4 : kutty Akhil has been selected as new captain for the 6th week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X