ഓരോ ബജറ്റിനും നൂറ് കോടി വാങ്ങി... സര്‍ക്കാരിനെതിരെ ബിജു രമേശ് പറഞ്ഞത്
തിരുവനന്തപുരം: കെഎം മാണി ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് അഞ്ച് കോടി രൂപ കോഴ വാങ്ങി എന്ന ബിജു രമേശിന്റെ ആരോപണം ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ ആയിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ആ അഭിമുഖത്തില്‍ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ ബിജു രമേശ് ഉന്നയിച്ചുണ്ട്. അതില്‍ പലതും കെഎം മാണിയ്ക്ക് നേര്‍ക്കുള്ളത് തന്നെയാണ്. ബജറ്റ് വില്‍പനയാണ് പ്രധാനം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ബജറ്റ് സമയത്തെല്ലാം നൂറ് കോടി രൂപ വീതമെങ്കിലും കോഴയായി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പ്രധാന ആരോപണം ആരോപണം.

100 കോടി വീതം
ഓരോ ബജറ്റ് സമയത്തും നൂറ് കോടി രൂപം പിരിവ് നടന്നിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ ആരോപണം. എന്നാല്‍ കഴിഞ്ഞ ബജറ്റിന്റെ സമയത്ത് അത് നടന്നിട്ടില്ല.

പതിവ് പിരിവ്
പതിവ് പിരിവുകള്‍ ഇതില്‍ പെടില്ലെന്നാണ് ബിജു രമേശ് പറയുന്നത്.

ഇടതന്‍മാര്‍
ബജറ്റ് വില്‍പനയും പിരിവും എല്ലാം യുഡിഎഫ് ഭരിയ്ക്കുമ്പോള്‍ മാത്രമേ ഉള്ളോ? ഇടത് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ... ചോദ്യം ഇങ്ങനേയും ഉണ്ട്.

ഒന്നും ഉണ്ടായില്ല
ഇടത് ഭരണ കാലത്ത് ഇത്തരം ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് ബിജു രമേശ് പറയുന്നത്. അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന പികെ ഗുരുദാസന്‍ ഒരു കാര്യത്തിനും തങ്ങളെ വിളിയ്ക്കാറുപോലും ഉണ്ടായിരുന്നില്ലെന്നാണ് ബിജു രമേശ് പറയുന്നത്.

ബാബുവിന് കോഴ
ബാര്‍ ലൈസന്‍സ് ഫീസിന്റെ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കോഴ നല്‍കിയ കാര്യം ബിജു രമേശ് ആവര്‍ത്തിയ്ക്കുന്നുണ്ട്.

മാണിയെ ലക്ഷ്യമിട്ടോ
കെഎം മാണിയെ മാത്രം ലക്ഷ്യം വച്ചാണ് ബിജു രമേശ് ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന പറയാന്‍ കഴിയില്ല. സന്ദര്‍ഭവശാല്‍ പറഞ്ഞുപോയതാണ് ഫ്‌ലാറ്റ് കോഴയുടെ കാര്യം.

ചെന്നിത്തലയും ശിവകുമാറും
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ആരോഗ്യമന്ത്രി ശിവകുമാറിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട് ബിജു രമേശ്. തെളിവുകളില്ലാത്തതിനാല്‍ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് ബിജു രമേശ് പറയുന്നത്.
പോയന്റ് ബ്ലാങ്ക് കാണാം
ഇതാണ് ബിജു രമേശ് പങ്കെടുത്ത പോയന്റ് ബ്ലാങ്ക് എന്ന അഭിമുഖപരിപാടി.












Click it and Unblock the Notifications