കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഈ ഭൂമിയില്‍ അയ്യപ്പ ഭഗവാന് വേണ്ടി മാത്രം ആചാരങ്ങള്‍ ആര് മാറ്റിവെച്ചു ? ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് മഹിളാ കോമ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. തന്നെ പോലുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൈരളി ചാനലിന്റെ സെല്‍ഫിയെന്ന പരിപാടിയിലാണ് ബിന്ദു കൃഷ്ണ തുറന്നടിച്ചത്. ബിന്ദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ

 അയ്യപ്പനെ കാണണം

അയ്യപ്പനെ കാണണം

ആത്യന്തികമായി താനൊരു ഭക്തയാണ്. അതുകൊണ്ട് തന്നെ ശബരിമലയില്‍ എത്തി അയ്യപ്പനെ ദര്‍ശിക്കണമെന്ന് തന്നെയാണ് തന്‍റെ ആഗ്രഹം. അവിടെ ഞാന്‍ സ്ത്രീയായത് കൊണ്ട് ഏത് വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിലായാലും, ഏത് ചരിത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലത്തോട് കൂടിയാണെങ്കിലും, അതുമല്ല ഭരണഘടനയുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലായാലും, സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് യോജിക്കാനാവില്ല.

 അശുദ്ധയല്ല

അശുദ്ധയല്ല

എന്തിനാണ് അയ്യപ്പനെ ശബരിമലയില്‍ എത്തി കാണണമെന്ന് വാശി കാണിക്കുന്നതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം. ഫെമിനിസ്റ്റുകളാണ് പോകാന്‍ വാശിപിടിക്കുന്നതെന്ന് ചിലര്‍ പറയുന്നു. സ്ത്രീകളെ ശബരിമലയില്‍ മാറ്റി നിര്‍ത്തുന്നത് ആര്‍ത്തവത്തിന്‍റെ പേരിലാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയല്ല. താനും അശുദ്ധയല്ല, ബിന്ദു കൃഷ്ണ പറയുന്നു.

 അടുത്ത തലമുറ

അടുത്ത തലമുറ

ആര്‍ത്തവം ഒരു ജൈവീക പ്രക്രിയയാണ്. അടുത്ത തലമുറയ്ക്കായി ശരീരം പാകപ്പെടുന്ന ഒരു ബയോളജിക്കല്‍ പ്രോസസ്. അതിന്‍റെ പേരില്‍ മാത്രം ഒരു സ്ത്രീയെ എങ്ങനെയാണ് മാറ്റി നിര്‍ത്തുക, ബിന്ദു ചോദിച്ചു.

 വ്രതം

വ്രതം

41 ദിവസമൊക്കെ വ്രതമെടുത്ത് ഇപ്പോള്‍ ആരാണ് മലയ്ക്ക് പോകുന്നത്. ആ രീതിയൊക്കെ ഇപ്പോള്‍ ഇല്ല. സ്വാമിമാരായ പുരുഷന്‍മാര്‍ക്ക് എല്ലാം ചെയ്ത് കൊടുക്കുന്നത് സ്ത്രീകളാണ്. എന്നിട്ടും ആര്‍ത്തവ സമയത്ത് മാത്രം അവരെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല.

 അയ്യപ്പന് വേണ്ടി

അയ്യപ്പന് വേണ്ടി

ആരാണ് ശബരിമലയില്‍ സ്ത്രീകള്‍ പോകരുതെന്ന ആചാരം ഉണ്ടാക്കിയത്. ഈ ആചാരങ്ങള്‍ ആരാണ് അയ്യപ്പന് വേണ്ടി മാത്രം ഉണ്ടാക്കിയത്. അടിച്ചമര്‍ത്തപ്പെട്ട ആളുകളെ മാറ്റി നിര്‍ത്തി കുറേ കാലം ദൈവാരാധന കൊണ്ടുപോയി. എന്നാല്‍ അതിനെ നമ്മള്‍ അതിജീവിച്ചു. ആ മാറ്റം എന്തുകൊമ്ട് ആധുനിക കാലഘട്ടത്തില്‍ നടക്കുന്നില്ല. ബിന്ദു ചോദിച്ചു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
bindhu krishna about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X