കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യക്തിപരമായി ആക്രമിക്കപ്പെട്ടു, ചിലർക്ക് രണ്ട് മുഖം, ചിലത് പറയും'; തുറന്നടിച്ച് ബിനു പുളിക്കക്കണ്ടം

Google Oneindia Malayalam News

കോട്ടയം; പാലാ നഗരസഭ അധ്യക്ഷ സ്ഥാനം നഷ്ടമായതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ച് സി പി എം അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്നും അതേസമയം പാർട്ടിയുടെ ചട്ടകൂടിൽ നിന്ന് കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും ബിനു മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ മാറ്റാൻ സി പി എം തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിനു മാധ്യമങ്ങൾക്ക് മുന്നിൽ അതൃപ്തി പരസ്യമാക്കിയത്.

വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിലർക്ക് രണ്ട് മുഖമുണ്ട്. നസ്രത്തിൽ നിന്ന് നൻമ പ്രതീക്ഷിക്കരുത്. കുറച്ച് കാര്യങ്ങളിൽ പ്രതികരിക്കാനുണ്ട്. അത് തിരഞ്ഞെടുപ്പിന് ശേഷം ആവാം എന്നും ബിനു പറഞ്ഞു.

കറുപ്പ് വസ്ത്രം അണിഞ്ഞ് കൗൺസിൽ യോഗത്തിൽ


അതൃപ്തി മറച്ച് വെയ്ക്കാതെ കറുപ്പ് വസ്ത്രം അണിഞ്ഞ് കൊണ്ടാണ് നഗരസഭ കൗണ്‍സിലില്‍ ബിനു പങ്കെടുത്തത്. പാര്‍ട്ടി തീരുമാനത്തോടുള്ള പ്രതിഷേധമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കറുപ്പ് വസ്ത്രമണിഞ്ഞത് യാദൃശ്ചികം മാത്രമാണെന്നും പ്രതിഷേധത്തിന്‍റെ ഭാഗമാല്ലെന്നും ബിനു പറഞ്ഞു. കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിന് അപ്പുറത്തേക്ക് പ്രവർത്തിക്കില്ല. ജോസ് കെ മാണിക്ക് തുറന്ന കത്ത് എഴുതുമെന്നും ബിനു പറഞ്ഞു.

തർക്കത്തിന് കാരണം


സി പി എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടെത്തായും മുൻധാരണയനുസരിച്ച് പാലാ നഗരസഭ അധ്യക്ഷൻ ആക്കുകയെന്നതായിരുന്നു തുടക്കം മുതൽ ഉണ്ടായിരുന്ന പ്രചാരണം. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ആണ് ബിനു. എന്നാൽ ബിനുവിനെ നിയമിക്കുന്നതിൽ കേരള കോൺഗ്രസ് കടുത്ത എതിർപ്പ് ഉയർത്തുകയായിരുന്നു. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ച സംഭവമാണ് കേരള കോൺഗ്രസിനെ ചൊടിപ്പിച്ചത്. 2021 ലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ കേരള കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ബിനു ബൈജുവിനെ മർദ്ദിക്കുന്ന രംഗങ്ങൾ ദൃശ്യങ്ങളിൽ ഉണ്ട്. എന്ത് സംഭവിച്ചാലും ബിനുവിനെ അധ്യക്ഷൻ ആക്കാൻ അനുവദിക്കില്ലെന്നും ബിനുവിന് പകരം മറ്റാരെ തിരഞ്ഞെടുത്താലും അംഗീകരിക്കുമെന്നും കേരള കോൺഗ്രസ് നിലപാടെടുക്കുകയായിരുന്നു.

അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ

കേരള കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ സി പി എം നടത്തിയിരുന്നു. ബിനുവിനെ മാറ്റി നിർത്തിയാൽ പ്രവർത്തകർ പ്രതിഷേധം ഉയർത്തുമോയെന്നതായിരുന്നു സി പി എം ആശങ്ക. എന്നാൽ കേരള കോൺഗ്രസ് തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നു. തുടർന്ന് സമ്മർദ്ദത്തിന് വഴങ്ങിയാണ് ബിനുവിനെ മാറ്റി നിർത്താൻ സി പി എം തീരുമാനിച്ചത്. ഇടതു സ്വതന്ത്ര ജോസിന്‍ ബിനുവാണ് നിലവിൽ സി പി എം സ്ഥാനാർത്ഥി.

പാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവുംപാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവും

തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന്


അതേസമയം തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഐക്യകണ്ഠേനയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നുമാണ് ഇടത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് പ്രതികരിച്ചത്. സി പി എമ്മും കേരള കോൺഗ്രസും തമ്മിൽ വാക്ക് തർക്കം ഉണ്ടെന്ന് തെറ്റിധാരണ പരത്താൻ ചിലർ ശ്രമിക്കുകയാണെന്നും ലാലിച്ചൻ കൂട്ടി ചേർത്തു. അതേസമയം ബിനു പുളിക്കണ്ടത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്ന് നിയുക്ത പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശം കൂടി പിന്തുടർന്ന് കൊണ്ട് മുൻപോട്ട് പോകുമെന്നും ജോസിൻ പറഞ്ഞു.

തർക്കവും വിജയവും എല്‍ഡിഎഫിന്: പക്ഷെ പാലായില്‍ യുഡിഎഫ് ഞെട്ടി, രണ്ട് വോട്ടുകള്‍ കുറഞ്ഞുതർക്കവും വിജയവും എല്‍ഡിഎഫിന്: പക്ഷെ പാലായില്‍ യുഡിഎഫ് ഞെട്ടി, രണ്ട് വോട്ടുകള്‍ കുറഞ്ഞു

English summary
Binu Pulikkakkandam Expresses His Dissatisfaction Over Pala President ELection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X