പാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവും
കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി സി പി എം. പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കായിരുന്നു സി പി എം ഉദ്ധേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിർപ്പുമായി കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് എത്തുകയായിരുന്നു.
ഇതോടെ ബിനുവിനെ ഒഴിവാക്കാന്‍ സി പി എം നിർബന്ധിതാരാവേണ്ടി വന്നു. ജോസിന്‍ ബിനോയെയാണ് സി പി എം ഒടുവില്‍ ചെയർമാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സി പി എം തീരുമാനം വന്നതോടെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ജോസിന്‍ ബിനോയെ എല്‍ ഡി എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. നഗരസഭ മുണ്ടുപാലം
രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. എല്‍ഡിഎഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

വരണാധികാരി പാലാ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ കെ ജയശ്രീയുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിയോടെ വോട്ടെടുപ്പ് നടക്കും. 26 അംഗ കൗണ്‍സിലില്‍ ഭരണമുന്നണിയായ എല്‍ ഡി എഫിന് 17ഉം യു ഡി എഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് അംഗങ്ങളായുള്ളത്. എല്‍ ഡി എഫിന്റെ 17 ല്‍ 11 കേരള കോണ്‍ഗ്രസ് എം അംഗങ്ങളാണ്. സി പി എം 4, എന്‍ സി പി 1, സി പി ഐ 1 എന്നിങ്ങനെയാണ് ഇടത് പക്ഷത്തെ മറ്റ് പാർട്ടികളുടെ നില.

യു ഡി എഫില്‍ കോണ്‍ഗ്രസിന് അഞ്ചും , കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് മൂന്നും അംഗങ്ങളാണുള്ളത്. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ എല്‍ ഡി എഫിന് ആദ്യമായി പാലാ നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചിരുന്നു. ഇന്നത്തെ തിരഞ്ഞെടുപ്പോടെ ആദ്യമായി സി പി എമ്മിന് അധ്യക്ഷ സ്ഥാനവും ലഭിക്കും.
മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

ബിനു അധ്യക്ഷ സ്ഥാനത്തേക്ക് വരരുത് എന്ന ഏക ഡിമാന്റായിരുന്നു കേരള കോണ്‍ഗ്രസ് എം മുന്നോട്ട് വെച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പായിരുന്നു എല്‍ ഡി എഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച നഗരസഭയിലെ കൂട്ടുത്തല്ല്. അന്നത്തെ സംഭവത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ചതിന് ബിനുവിനെതിരെ കേസ് നിലവിലുണ്ട്. ഇതാണ് കേരള കോണ്‍ഗ്രസിന്റെ എതിർപ്പിന് കാരണം.

നേരത്തെ ബി ജെ പി നേതാവായിരുന്നു ബിനു, പിന്നീട് സി പി എമ്മില്‍ ചേർന്ന് മത്സരിച്ച് നഗരസഭാംഗമാവുകയായിരുന്നു. അതേസമയം ചെയർമാന്‍ പദവി നിഷേധിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി ബിനു രംഗത്തെത്തി. താന്‍ വ്യക്തിപരമായ അക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കിയ ബിനു താന്‍ പാർട്ടി തീരുമാനം അനുസരിക്കുമെന്നും വ്യക്തമാക്കി.

തന്റെ നിലപാടുകള്‍ വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം ചെയർമാന് തുറന്ന കത്തെഴുതുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ തുറന്ന് പറയുമെന്നും ബിനു വ്യക്തമാക്കി. അതേസമയം ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് വഴങ്ങിയതില്‍ സി പി എം പ്രവർത്തകർക്കിടയിലും അതൃപ്തിയുണ്ട്.












Click it and Unblock the Notifications