കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ജനനനിരക്ക് കുറയുന്നു

  • By Meera Balan
Google Oneindia Malayalam News

Baby
തിരുവനന്തപുരം: കേരളത്തില്‍ ജനനനിരക്ക് കുറയുന്നതായി തദ്ദേശസ്വയം ഭരണവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ജനന നിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.2014 ജനവരി മുതല്‍ മാര്‍ച്ച് ആറ് വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്. ആകെ ജനനം 58707 ആണ്. ഇതില്‍ 30074 ആണ്‍കുട്ടികളും 28631 പെണ്‍കുട്ടികളും ഉഭയലിംഗത്തില്‍പെട്ട രണ്ട് പേരുമാണ് ജനിച്ചിരിയ്ക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം ജനനം നടന്നത് മലപ്പുറം ജില്ലയിലാണ്.

2012 ല്‍ 5,22,733 ജനനങ്ങളാണ് രേഖപ്പെടുത്തിയത്. 2013 ല്‍ 5,02,389 ജനനങ്ങളും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ ജനനം നടക്കുന്നത് മെയ് മാസത്തിലാണ്. ചിങ്ങമാസത്തില്‍ കേരളത്തില്‍ കൂടുതല്‍ കല്യാണങ്ങള്‍ നടക്കുന്നതിനാലാണ് മെയ് മാസത്തില്‍ കൂടുതല്‍ പ്രസവം നടക്കുന്നതെന്ന് ആരോഗ്യ വകുപ്പില്‍ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ പ്രിയ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ പ്രസവ നിരക്കിലും കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ജനവരി ഒന്നു മുതല്‍ മാര്‍ച്ച് ആറ് വരെ 14 ജില്ലകളിലെ ജനന നിരക്ക്. തിരുവനന്തപുരം-6367, കൊല്ലം-3452, പത്തനംതിട്ട-1495, ആലപ്പുഴ 2242, എറണാകുളം-4759, കോട്ടയം-2885, ഇടുക്കി-978, തൃശൂര്‍-5063, പാലക്കാട്-4318, മലപ്പുറം-9516, കോഴിക്കോട്-7536, വയനാട്-1837, കണ്ണൂര്‍-5293, കാസര്‍കോട്-2966 എന്നിങ്ങനെയാണ് ജനനനിരക്ക്

English summary
Birth rate decreases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X