• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, കന്യാസ്ത്രീ പീഡന കേസ്; വിധി ജനുവരി 14 ന്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, കന്യാസ്ത്രീ പീഡന കേസ്; വിധി ജനുവരി 14 ന്
Google Oneindia Malayalam News

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡന കേസിലെ വിധി ഉടൻ. ജനുവരി 14 നാണ് കോടതി വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു.122 പ്രമാണങ്ങളും പരിശോധിച്ചു.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചു.

കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധിയും കോടതി പറയാൻ പോകുന്നത്.വിചാരണ തുടങ്ങുന്നതിന് മുന്പ് വിടുതൽ ഹർജി നല്കിയിരുന്നു.

എന്നാൽ, കോടതി ഇത് തള്ളിയിരുന്നു. വിചാരണ നടപടികൾ പൂർണ്ണമായും അടച്ചിട്ട കോടതിയിലാണ് നടന്നത്. രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്.

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വ‍ർഷം മുന്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

പൾസർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്: ദിലീപിനിത് ഊരാക്കുടുക്ക് ആയേക്കും; 'സംവിധായകനെ കണ്ടു'പൾസർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്: ദിലീപിനിത് ഊരാക്കുടുക്ക് ആയേക്കും; 'സംവിധായകനെ കണ്ടു'

അതേ സമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കൽ ഒക്ടോബർ 16 - , 2018 ന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നു. ഉപാധികളോടെയാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം നല്‍കുന്നതിന് മുന്നോടിയായി നാല് ഉപാധികളാണ് ഹൈക്കോടതി അന്ന് മുന്നോട്ട് വച്ചിരുന്നത്. ഒന്നാമതായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.

രണ്ടാ‍ഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, കേരളത്തില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. എന്നാൽ, പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാലാ രൂപത സഹായ മെത്രാനാണ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയിരുന്നു. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പ൦ ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും പാലാ സബ് ജയിലില്‍ എത്തിയിരുന്നു.

Recommended Video

cmsvideo
  ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ പ്രതിയായി തുടരും | Oneindia Malayalam

  അറസ്റ്റ് ചെയതതിന് പിന്നാലെ, പ്രാർത്ഥനാ നിര്‍ഭരമായ പിന്തുണയോടെ വിശ്വാസികള്‍ രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. പാലാ സബ് ജയിലിന് മുന്നില്‍ നിരവധി വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കന്യാ സ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാലാ സബ് ജയിലിന് മുന്നിൽ മുട്ടുകുത്തിനിന്നാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.

  English summary
  Bishop franco mulakkal nun molestation case; court Judgment on January 14 th
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X