ബിജു മേനോൻ കാരണം നഷ്ടം 25 ലക്ഷം..നടൻ്റെ പേര് പറയാൻ മടിയില്ല';താരങ്ങൾക്കെതിരെ ബി ഉണ്ണികൃഷ്ണൻ
നടൻ ബിജു മേനോനെതിരെ ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അതുമൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കെയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് പുതുക്കിയ കരാറിൽ ഒപ്പിട്ടതിന് ശേഷം വിളിച്ച് ചേർത്ത പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
'പ്രമോഷൻസിന് എന്തുകൊണ്ട് താരങ്ങൾ വരുന്നില്ല. മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് ഒരു നിർമ്മാതാവിന് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ നിന്ന് 25 ലക്ഷം രൂപയാണ് കുറഞ്ഞത് .25 ലക്ഷം രൂപ ചെറിയ തുകയാണോ. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രമോഷൻ പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് പ്രൊഡ്യൂസർ അസോസിയേഷൻ്റെ കരാറിൽ ഉള്ള കാര്യമല്ലേ. പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് ഒരു കരാറിൽ എഴുതി ഒപ്പിട്ട ശേഷം പോകാതിരിക്കുക, അതിനു മുകളിൽ നിർമ്മാതാവിന് പണം നഷ്ടമാകുക ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്, ഇതൊക്കെ കറക്ട് ചെയ്യണം',ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

'ഒരു ലക്ഷം രൂപ കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന എല്ലാ നടി നടന്മാരും പുതുക്കിയ കരാറിന്റെ ഭാഗമാകണം.കാരണം സിനിമ ബഡ്ജറ്റ് ഉയരുന്നതിലും സിനിമയുടെ ഷൂട്ടിങ് വൈകുന്നതിലും നടി നടന്മാർക്കുള്ള ഉത്തരവാദിത്വത്തിന്റെ 10 ശതമാനം സാങ്കേതിക പ്രവർത്തകർക്കില്ല എന്നുള്ളതാണ് സത്യം. അവരെ കൂടി നാലാമത്തെ കക്ഷിയാക്കിയാൽ ഞങ്ങൾ ഈ കരാറിൽ പൂർണ മനസ്സോടെ ഒപ്പുവെക്കാൻ തയ്യാറാണ് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചത്.
നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരുമെന്നും അദ്ദേഹം അറിയിച്ചു. നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരുമെന്നും അദ്ദേഹം അറിയിച്ചു.മൂന്നര വർഷത്തിനു ശേഷമാണ് ഈ കരാർ പുതുക്കുന്നത്. അധികസമയ ജോലിക്ക് കൂടുതൽ വേതനം നൽകും. 16 മണിക്കൂർ വരെയുള്ള ജോലി 12 മണിക്കൂറായി കുറയും. വേതനവ്യവസ്ഥയൽ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications