വീണ്ടും കോടിയേരിക്കെതിരെ ആരോപണം; സ്വത്ത് വിവരം മറച്ചുവെച്ചു, തിരഞ്ഞെടുപ്പ് ചട്ടലംഘനം!

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: മകന്റെ സാമ്പത്തിക ക്രമക്കേട് വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മറ്റൊരു വിവാദം കൂടി. കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

ജനപ്രാതിനിധ്യ ന്യമപ്രകാരം ആറ് മാസത്തോളം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കോടിയേരി ചെയ്തതെന്ന് ബിജെപി പറയുന്നു. 2011ലെ തിരഞ്ഞെടുപ്പ് കാലത്തും 2015ൽ ഗവർണർക്ക് സമർപ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തിലുമാണ് പൊരുത്തകേടെന്ന് ബിജെപി ആരോപിക്കുന്നു.

ഭാര്യയുടെ പേരിലുള്ള സ്വത്ത് പരാമർശിച്ചില്ല

ഭാര്യയുടെ പേരിലുള്ള സ്വത്ത് പരാമർശിച്ചില്ല

ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ യഥാർത്ഥ മൂല്യം സത്യവാങ്മൂലത്തിൽ മൂല്യം കുറച്ച് കാണിച്ചുവെന്നാണ് ബിജെപിയുടെ പരാതി. 2014ൽ 45 ലക്ഷം രൂപയ്ക്ക് ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റു. ഈ തുകയെ പറ്റി 2015ലെ സത്യവാങ്മൂലത്തിൽ പരാമർസിച്ചിട്ടില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാൻ

കള്ളപ്പണം വെളുപ്പിക്കാൻ

ലോകായുക്ത നിർദേശ പ്രകാരമായിരുന്നു 2015ൽ ഗവർണർക്ക് കോടിയേരി സത്യവാങ്മൂലം നൽകിയത്. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ ഭൂമി ഇടപാട് നടത്തിയതെന്നാണ് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ആരോപിക്കുന്നത്.

ബിനോയ് കോടിയേരി വിവാദം കെട്ടടങ്ങും മുമ്പ്

ബിനോയ് കോടിയേരി വിവാദം കെട്ടടങ്ങും മുമ്പ്

കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണം നിലനിൽക്കുന്നതിനിടിയിലാണ് ബിജെപി പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം 1.75 കോടിയുടെ സാമ്പത്തിക ഇടപാടിന്റെ പ്രശ്‌നം മാത്രമേ ഉള്ളൂവെന്നാണ് ബിനോയിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

ഒത്തു തീർക്കാൻ ശ്രമം

ഒത്തു തീർക്കാൻ ശ്രമം

ബിനോയ് കോടിയേരി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ പലവിധത്തിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കാസര്‍കോഡ് സ്വദേശിയായ ഈ ഗള്‍ഫ് വ്യവസായി കോടതിയില്‍ അടയ്ക്കാനുള്ള 1.75 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഇതിനെ സിപിഎമ്മിലെ പല നേതാക്കളും എതിർക്കുന്നുവെന്നാണ് റിപ്പോർട്ട്.

English summary
BJP against Kodiyeri Balakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്