സ്വകാര്യ മേഖലയെ വളർത്താനാണ് ബിജെപിയും കോണ്‍ഗ്രസും പൊതുജനാരോഗ്യ സംവിധാനത്തെ ആക്രമിക്കുന്നത്; സിപിഎം
സ്വകാര്യ മേഖലയെ വളർത്താൻ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ആക്രമിക്കുകയാണ് കോണ്‍ഗസും ബിജെപിയുമെന്ന് സിപിഎം ബോളിറ്റ് ബ്യൂറോ. 2011-16 കാലയളവിൽ ആരോഗ്യമേഖലയ്ക്കായി യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 18,825.44 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഇത് ഇരട്ടിയായി. 36,651.79 കോടി രൂപയാണ് 2016-21 കാലയളവിൽ ചെലവഴിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ (2021-25) 41,510.43 കോടി രൂപ കൂടി ചെലവഴിച്ചു. പൊതുജനാരോഗ്യത്തോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ഉയർന്ന കണക്കുകൾ തെളിയിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ദുഷ്ട പദ്ധതികളെ ജനങ്ങൾ തിരിച്ചറിയണമെന്നും പാർട്ട സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം
' കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ നടക്കുന്ന ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നു. ആരോഗ്യമന്ത്രി വീണ ജോർജിനു നേരെ കെഎസ്‌യു ഗുണ്ടകൾ നടത്തിയ ശാരീരിക ആക്രമണത്തെയും അപലപിക്കുന്നു. തുടർച്ചയായി പത്ത് വർഷം വിജയകരമായി ഭരണം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ നേരിടാൻ കഴിയാത്ത കോൺഗ്രസിന്റെയും മറ്റ് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെയും നിരാശയെയാണ് ഈ ആക്രമണങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

പൊതുജനാരോഗ്യരംഗത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ലോകമെമ്പാടും അംഗീകാരം നേടിയതാണ്. എൽഡിഎഫിനെതിരെ പ്രവർത്തിക്കാൻ ഒരിക്കലും അവസരം നഷ്ടപ്പെടുത്താത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പോലും ഈ വസ്തുത അംഗീകരിക്കാനും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിന് നൽകുന്ന അവാർഡ് തുടർച്ചയായി മൂന്ന് വർഷം കേരളത്തിന് നൽകാനും നിർബന്ധിതരായി.
സാംക്രമികേതര രോഗങ്ങൾക്കെതിരായ പ്രത്യേക സംരംഭങ്ങൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ചു. കേരളത്തിലെ ശിശുമരണ നിരക്ക് (IMR) 5 ആയി കുറച്ചു. യുഎസിനേക്കാൾ (5.6) കുറവാണ് കേരളത്തിലെ ശിശുമരണ നിരക്ക്.
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ എൽഡിഎഫ് സർക്കാർ എത്രത്തോളം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിച്ചിട്ടുണ്ടെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലാണ് ഈ നേട്ടങ്ങൾ സാധ്യമായത്. 2011-16 കാലയളവിൽ ആരോഗ്യമേഖലയ്ക്കായി യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 18,825.44 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഇത് ഇരട്ടിയായി. 36,651.79 കോടി രൂപയാണ് 2016-21 കാലയളവിൽ ചെലവഴിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ (2021-25) 41,510.43 കോടി രൂപ കൂടി ചെലവഴിച്ചു. പൊതുജനാരോഗ്യത്തോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ഉയർന്ന കണക്കുകൾ തെളിയിക്കുന്നത്.
പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ നയം. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം ശക്തമായ ഒരു പൊതുമേഖലയുടെ സാന്നിധ്യമാണ്. സ്വകാര്യ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ ആക്രമണങ്ങൾ നടത്തുന്നത്. ആക്രമണങ്ങളെ അപലപിക്കുകയും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ദുഷ്ട പദ്ധതികളെ ജനങ്ങൾ തിരിച്ചറിയുകയും വേണം'.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications