ബിജെപിയും കോൺഗ്രസും ആഗ്രഹിക്കുന്നത് കേരളം മുന്നോട്ട് പോകരുതെന്ന്; കീഴടങ്ങില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം:എൽ ഡി എഫ് സർക്കാരും കേരളവും ഒരിഞ്ച് മുന്നോട്ടേക്ക് പോകാൻ പാടില്ല എന്നാണ് ബി ജെ പിക്കാരും കോൺഗ്രസുകാരും ആഗ്രഹിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ജയരാജൻ. രാഷ്‌ട്രീയമായ കാരണങ്ങളാലാണ് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്. ആ രാഷ്‌ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് നിർദേശമായ സെസിനെക്കുറിച്ച് ചോദിക്കുന്ന മാധ്യമങ്ങളെ സാധാരണക്കാരായ ഓട്ടോറിക്ഷക്കാർവരെ എതിർക്കുന്നു. കേരളത്തിന് കേന്ദ്രത്തിൽനിന്ന് ഒരു കൊല്ലം ലഭിക്കേണ്ട 40000 കോടി രൂപ കിട്ടാതിരിക്കുകയാണ്. 3.9 ശതമാനം കേരളത്തിന് വിഹിതമായി ലഭിക്കേണ്ട തുകയാണ്. ഒരു മാധ്യമങ്ങളും ഒരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അത് 1.9 ശതമാനമായി കുറഞ്ഞു. 3.9 ശതമാനം കേരളത്തിന് പത്താം പദ്ധതി വിഹിതമായി ഉണ്ടായിരുന്നു. അത് 1.9 ശതമാനമായി കുറച്ചു. പതിനായിരക്കണക്കിന് കോടി രൂപയാണ് നമുക്ക് നഷ്‌ടം. എല്ലാ മേഖലയിലും മുന്നോട്ടുവന്ന സർക്കാരിന് കിട്ടേണ്ടുന്ന പണമാണ് നഷ്‌ടപ്പെട്ടത്.
ജി എസ് ടി നഷ്‌ടപരിഹാരമായ 9000 കോടിയും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് തരുന്നില്ല. 6716 രൂപ കേരളത്തിന്റെ റവന്യൂ കമ്മിയുടെ ഭാഗമായി തരുന്ന ഗ്രാന്റ് ആണ്. അതും തരുന്നില്ല. ജിഎസ്‌ടി കുടിശികയായ 750 കോടിയും തരുന്നില്ല. കടം വാങ്ങാനുള്ള ശേഷി ഏതാണ്ട് 3500 കോടിയോളമാണ് കുറഞ്ഞത്. ഇത്തരത്തിൽ ലഭിക്കാനുള്ള 40000 കോടി ലഭിക്കാതിരുന്നാൽ 60 ലക്ഷത്തോളം ആളുകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയില്ല.
നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ല. മനോരമ വരെ ഇപ്പോൾ പറയുന്നു കേരളത്തിന് പണം കിട്ടാനുണ്ടെന്ന്. ഇതെല്ലാം രാഷ്‌ട്രീയമായ കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നതാണ്. ആ രാഷ്‌ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തമായിമുന്നോട്ട് കൊണ്ടുപോകും. എല്ലാ വാഗ്‌ദാനങ്ങളും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications