• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ലക്ഷ്യം തെലങ്കാനയും തമിഴ്നാടും..പിന്നെ കേരളം;'മിഷൻ ദക്ഷിണേന്ത്യ'യുമായി ബിജെപി

Google Oneindia Malayalam News

ദില്ലി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ച് പുതിയ തന്ത്രങ്ങൾ പയറ്റാൻ ഒരുങ്ങി ബി ജെ പി.കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന സംസ്ഥാനങ്ങളിൽ 'മിഷൻ ദക്ഷിണേന്ത്യ 2022' പ്രഖ്യാപിച്ച് കൊണ്ടാണ് ബി ജെ പി അങ്കത്തിനൊരുങ്ങുന്നത്. തെലങ്കാനയും തമിഴ്നാടുമാണ് ബിജെപിയുടെ ആദ്യ ലക്ഷം. ഇവിടങ്ങളിൽ മുഖ്യപ്രതിപക്ഷമായി വളർന്ന് ഭരണം പിടിക്കുകയെന്നതാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.തുടർന്ന് കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും ഭരണം നേടുമെന്നും ഞായറാഴ്ച ഹൈദരാബാദിൽ നടന്ന പാർട്ടി ദേശീയ നിർവ്വാഹക സമിതി യോദത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അവകാശപ്പെട്ടു.

ടിആർഎസിന് വിണ്ടും കോണ്‍ഗ്രസ് വക അടി; മേയറുള്‍പ്പടെ പാർട്ടിയില്‍, കോർപ്പറേഷനും സ്വന്തംടിആർഎസിന് വിണ്ടും കോണ്‍ഗ്രസ് വക അടി; മേയറുള്‍പ്പടെ പാർട്ടിയില്‍, കോർപ്പറേഷനും സ്വന്തം

1


ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനം കർണാടകമാണ്. തെലങ്കാനയിൽ കോൺഗ്രസിന്റേയും തമിഴ്നാട്ടിൽ എഐഎഡിഎംകെയുടേയും ക്ഷീണം മുതലെടുത്ത് മുന്നേറാനാണ് ബി ജെ പി പദ്ധതി.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എ ഐ എ ഡി എംകെയുമായി സഖ്യത്തിലായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.തിരഞ്ഞെടുപ്പിൽ എഐ എ ഡി എം കെയെ പോലും ഞെട്ടിച്ച് കൊണ്ട് നാല് സീറ്റുകൾ നേടിയെടുക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു.

2

എ ഐ എ ഡി എം കെയിൽ അധികാരപോര് രൂക്ഷമായിരിക്കുകയാണ്. പഴനിസ്വാമി-പനീർസെൽവം തർക്കം പാർട്ടിയെ പിളർത്താൻ തന്നെ കാരണമായേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇത് മുതലെടുക്കുകയാണ് ബി ജെ ലക്ഷ്യം. നിലവിൽ കോയമ്പത്തൂർ,നാമക്കൽ,തിരുപ്പൂർ എന്നിവ ഉൾപ്പെടുന്ന എ ഐ എ ഡി എം കെയ്ക്ക് സ്വാധീനമുള്ള കൊംഗു മേഖലയിലായണ് തമിഴ്നാട്ടിൽ ബി ജെ പി ആദ്യം ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെ നിന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് എംഎൽഎമാരെ ബിജെപിക്ക് ലഭിച്ചിരുന്നു. കൊംഗുമേഖലയിൽ ഉള്ള കരൂരിൽ നിന്നുള്ള മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷനാക്കിയതും ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

3


ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംസ്ഥാനം തെലങ്കാനയാണ്. ടിആർഎസിന്റെ മുഖ്യ ശത്രുവായിരുന്ന കോൺഗ്രസിന് ഇപ്പോൾ സംസ്ഥാനത്ത് വലിയ സ്വാധീനമില്ല. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു ഡസൻ എം എൽ എമാർ കോൺഗ്രസിൽ നിന്നും രാജിവെച്ച് ടിആർഎസിൽ ചേർന്നിരുന്നു.കോൺഗ്രസിന്റെ തകർച്ച മുതലെടുത്ത് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി വളരുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിക്ക് സാധിച്ചിരുന്നു.ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ബി ജെ പി മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  4

  അതേസമയം കേരളത്തെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏക സീറ്റ് പോലും നഷ്ടമാകുന്നതായിരുന്നു കാഴ്ച. എന്നിരുന്നാലും കനത്ത തിരിച്ചടിയിലും മികച്ച പ്രവർത്തനമാണ് ബി ജെ പി സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.രാഷ്ട്രീയ എതിരാളികളുടെ കടുത്ത ആക്രമണത്തിനിടയിലും പിന്തിരിയാതെ പ്രവർത്തകർ മുന്നോട്ട് പോകുന്നത് അഭിനന്ദാർഹമാണെന്നാണ് പാർട്ടി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഹിന്ദുക്കള്‍ക്കുപുറമേ, മറ്റ് സമുദായങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഉത്തർപ്രദേശിലടക്കം ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാൻ സാധിച്ച പശ്ചാത്തലത്തായിരുന്നു മോദിയുടെ നിർദ്ദേശം.

  English summary
  BJP announces mission south india; First priority will be Telengana and tamilnadu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X