എന്‍ഡിഎ സഖ്യമായി; തൃശ്ശൂരില്‍ അഞ്ചിടത്ത് ബിഡിജെഎസ്, ബാക്കി ബിജെപി!
തൃശ്ശൂര്‍: അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒറ്റയ്ക്കല്ല പോരിനിറങ്ങുന്നത്. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസുമായി ചേര്‍ന്നാണ് ബി ജെ പിയുടെ മത്സരം. തൃശ്ശൂര്‍ ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. ജില്ലയിലെ കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങള്‍ ബി.ജെ.പി. ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തു.
ലോകസഭ തിരഞ്ഞെടുപ്പില്‍ കയ്പമംഗലത്ത് 16434, കൊടുങ്ങല്ലൂരില്‍ 18101, നാട്ടികയില്‍ 16785, ചാലക്കുടിയില്‍ 13285, ഒല്ലൂരില്‍ 12889 എന്നിങ്ങനെ ബി.ജെ.പി.ക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ മണ്ഡലങ്ങള്‍ കൂടിയാണിവ. സഖ്യത്തിന്റെ പേരില്‍ ഏറെ പ്രാധാന്യമുള്ള സീറ്റുകളാണ് ബി.ജെ.പി. വിട്ടുനല്‍കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 25000 ത്തിന് മുകളില്‍ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

എസ്.എന്‍.ഡി.പി.യുടെ സഹകരണത്തോടെ ഏതെങ്കിലും ഒരു സീറ്റെങ്കിലും ജയിച്ചെടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പുതുക്കാട് സീറ്റാണ് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടിരുന്നത്. ഇവിടെ ബി.ജെ.പി.യുടെ ജില്ലാ പ്രസിഡന്റ് എ. നാഗേഷാണ് മത്സര രംഗത്തിറങ്ങുന്നത്. പ്രചാരണ പരിപാടികളും തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് സീറ്റ് വെച്ചുമാറുന്നത് ഉചിതമാകില്ലെന്ന് നേതൃത്വം കരുതുന്നു.
കഴിഞ്ഞ തവണ ശോഭ സുരേന്ദ്രന്‍ മത്സരിച്ച് മികച്ച മുന്നേറ്റം നടത്തിയ മണ്ഡലം കൂടിയാണ് പുതുക്കാട്. ബി.ഡി.ജെ.എസ് സീറ്റുകള്‍ ഉറപ്പിച്ചതോടെ ഇവിടേക്കുള്ള സ്ഥാനാര്‍ത്ഥികളെയും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. പുതിയ സഖ്യം ഇടതിനാണോ വലതിനാണോ ക്ഷീണമുണ്ടാക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications