കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ വീണ്ടും ട്വിസ്റ്റ്! പട്ടികയില്‍ ടോം വടക്കന്‍ 'ഇന്‍'? ഇടപെട്ട് ആര്‍എസ്എസ്!

  • By
Google Oneindia Malayalam News

കോണ്‍ഗ്രസിന് വടകരയും വയനാടും കീറാമുട്ടിയായി തുടരുമ്പോള്‍ ബിജെപിയെ വലയ്ക്കുന്നത് എ ക്ലാസ് മണ്ഡലം എന്ന് കരുതപ്പെടുന്ന പത്തനംതിട്ടയാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അവകാശം ഉന്നയിച്ച മണ്ഡലമാണ് പത്തനംതിട്ട. എന്നാല്‍ ദില്ലി സന്ദര്‍ശനത്തിനിടെ മണ്ഡലം ശ്രീധരന്‍ പിള്ള കൈക്കലാക്കി. എന്നാല്‍ പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടില്‍ രോഷം പുകയുകയുമാണ്. അമിത് ഷായുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ എത്തി പിള്ളയ്ക്ക് പകരം സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യമാണ് അണികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വീണ്ടും മാറി മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ പട്ടിക ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 സര്‍വ്വേകള്‍ അനുകൂലം

സര്‍വ്വേകള്‍ അനുകൂലം

അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരവും പത്തനംതിട്ടയും തൃശ്ശൂരുമാണ് അതില്‍ മൂന്നെണ്ണം. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേകളില്‍ എല്ലാം ഈ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങള്‍. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഉറപ്പിച്ചു.

 പത്തനംതിട്ടയില്‍ തിരുമാനം?

പത്തനംതിട്ടയില്‍ തിരുമാനം?

എന്നാല്‍ അതോടെ പ്രതിസന്ധികള്‍ തുടങ്ങി. തിരുവനന്തപുരത്ത് കണ്ണ് വെച്ച സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പത്തനംതിട്ട വേണമെന്ന ആവശ്യം ഉന്നയിച്ചു. പിള്ള മാത്രമല്ല ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശും അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണംന്താനവും പത്തനംതിട്ടയ്ക്കായി അവകാശം ഉന്നയിച്ചു.

 പിടിവലി രൂക്ഷം

പിടിവലി രൂക്ഷം

അതേസമയം പത്തനംതിട്ടയില്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ന്ന് കേട്ടത് ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്‍റെ പേരായിരുന്നു. ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക ബിജെപി നേതാവ് കെ സുരേന്ദ്രനാണെന്നാണ് പ്രവര്‍ത്തകരുടെ വാദം.

 തൃശ്ശൂരില്‍ നിന്ന് പുറത്ത്

തൃശ്ശൂരില്‍ നിന്ന് പുറത്ത്

പത്തനംതിട്ടയ്ക്ക് മുന്‍പേ തന്നെ ലോക്സഭ ലക്ഷ്യം വെച്ച് തൃശ്ശൂരില്‍ സുരേന്ദ്രന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെ ഒന്നുകില്‍ തൃശ്ശൂര്‍ അല്ലേങ്കില്‍ പത്തനംതിട്ട എന്നതായി സുരേന്ദ്രന്‍റെ ആവശ്യം.തൃശ്ശൂര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ ഉറപ്പിച്ചു. ഇതോടെ പത്തനംതിട്ടയെന്ന ആവശ്യം സുരേന്ദ്രന്‍ കടുപ്പിച്ചു

 ദില്ലിയില്‍ കളി മാറി

ദില്ലിയില്‍ കളി മാറി

എന്നാല്‍ ദില്ലിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ കൂടിക്കാഴ്ചയ്ക്കായി അമിത് ഷായെ സന്ദര്‍ശിച്ച അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പത്തനംതിട്ട കൈക്കലാക്കി. കെ സുരേന്ദ്രനെ വിജയ സാധ്യത ഒട്ടും ഇല്ലാത്ത ആറ്റങ്ങലും നല്‍കാന്‍ തിരുമാനിച്ചു. ഇതോടെയാണ് പിള്ളയ്ക്കെതിരെ പ്രവര്‍ത്തകരും അണികളും രംഗത്തെത്തിയത്. അമിത് ഷായുടെ പേജില്‍ എത്തി പ്രവര്‍ത്തകര്‍ പിള്ളയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി.

 പിള്ളയെ മാറ്റണം

പിള്ളയെ മാറ്റണം

സുരേന്ദ്രനെ മത്സരിപ്പിച്ചില്ലേങ്കില്‍ പ്രചരണത്തില്‍ നിന്നേ വിട്ടുനില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ഭീഷണി. ശബരിമല വിഷയത്തില്‍ അവസരം ഉണ്ടായിട്ടുപോലും മുതലെടുക്കാന്‍ കഴിയാതിരുന്ന അധ്യക്ഷനെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചാല്‍ കനത്ത തിരിച്ചടിയാകും നേരിടുകയെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വാദം.

 അതൃപ്തിയുമായി ആര്‍എസ്എസ്

അതൃപ്തിയുമായി ആര്‍എസ്എസ്

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അര്‍ഹിക്കുന്ന മണ്ഡലങ്ങള്‍ കൊടുക്കണമെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശം. ബിഡിജെഎസ് തൃശ്ശൂരില്‍ സീറ്റ് ഉറപ്പിച്ച സ്ഥിതിക്ക് പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ തന്നെ പരിഗണിക്കണമെന്നാണ് ആര്‍എസ്എസിന്‍റേയും നിലപാട്.

 അര്‍ഹിക്കുന്ന സീറ്റ്

അര്‍ഹിക്കുന്ന സീറ്റ്

ശോഭാ സുരേന്ദ്രന്‍ പാലക്കാടാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എന്നാല്‍ പാലക്കാട് വി മുരളീധരപക്ഷക്കാരനായ സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തിരുമാനം. പാലക്കാട് കിട്ടാത്ത സാഹചര്യത്തില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

 മാറി നില്‍ക്കും

മാറി നില്‍ക്കും

എംടി രമേശിനെ കോഴിക്കോടാണ് പരിഗണിക്കുന്നത്. എന്നാല്‍ രമേശ് കോഴിക്കോട് മത്സരിച്ചേക്കില്ല. എറണാകുളത്താണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ എറണാകുളത്ത് ആണെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് അല്‍ഫോണ്‍സിന്‍റെ നിലപാട്.

 ബിഡിജെഎസിന്

ബിഡിജെഎസിന്

അതേസമയം മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാകും മത്സരിക്കുക. അതേസമയം പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന സമിതി അംഗീകരിക്കണമെന്നില്ല.

 വൈകീട്ടോടെ

വൈകീട്ടോടെ

ആര്‍എസ്എസ് നിലപാടും ജാതി സമവാക്യങ്ങളും പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.സ്

ഇടംപിടിച്ച് ടോം വടക്കന്‍

ഇടംപിടിച്ച് ടോം വടക്കന്‍

ബിജെപി നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പട്ടികയില്‍ ഇല്ലെന്നാണ് സൂചന. അതേസമയം ടോം വടക്കന്‍ എറണാകുളത്ത് മത്സരിച്ചേക്കുമെന്നാണ് വിവരം. എറണാകുളത്ത് ആദ്യം പരിഗണിച്ചിരുന്ന അല്‍ഫോണ്‍സിന് കൊല്ലം നല്‍കിയേക്കും.

English summary
bjp candidate list to be announce soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X