കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ല, പിന്നില്‍ സിപിഎമ്മോ ?

  • By Athul
Google Oneindia Malayalam News

കൊപ്പം: വിളവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനെ(35) കാണാനില്ലെന്ന് പരാതി. രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ സുനില്‍ കുമാറിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഭാര്യ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്‌ഐ കെ ദീപക് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല.

bjp flag

അതേസമയം സിപിഎമ്മിന്റെ വധഭീഷണിയെ തുടര്‍ന്നാണ് സുനില്‍ നാടുവിട്ടതെന്നാണ് ബിജെപിയുടെ വാദം. ബിജെപി- സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് വിളവൂര്‍.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിയെ കാണാതായത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിന്റെ വോട്ടുകള്‍ ചോരുമെന്ന ഭീക്ഷണിയാണ് സ്ഥാനാര്‍ത്ഥിയെ ഭീക്ഷണിപ്പെടുത്തുന്നതു വരെ എത്തിച്ചിട്ടുള്ളതെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍ക്കുമെന്ന ഭയമാണ് സ്ഥാനാര്‍ത്ഥിയുടെ ഒളിച്ചോട്ടത്തിനു പിന്നിലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

English summary
missing bjp candidate in vilavoor panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X