Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെ​പി കൗൺസിലറെ വെട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും മേലാംങ്കോട് വാർഡ് കൗൺസിലറുമായ പാപ്പനംകോട് സജിയെ വെട്ടിയ കേസിൽ പിടികൂടിയ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു.നേമം ഗേൾസ് ഹൈ സ്കൂളിന് സമീപം ചാനൽക്കര വീട്ടിൽ അൻസാരി(31), വള്ളക്കടവ് സുലൈമാൻ തെരുവ് ടിസി 36/1715ൽ സക്കീർ(45)എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്.മുമ്പ് രണ്ടുപേർ പിടിയിലായിരുന്നു.ഇതോടെ ഈ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം നാലായി.

വള്ളക്കടവിനും ശ്രീവരാഹത്തിനുമിടയിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.വളളക്കടവിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ബിജെപി പാപ്പനംകോട് ഏരിയ സെക്രട്ടറി പ്രകാശിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സജിയെ ശ്രീവരാഹത്ത് വച്ചാണ് മുഖംമൂടി ധരിച്ച പത്തോളം അടങ്ങുന്ന സംഘം ബൈക്കിലെത്തി വെട്ടി പരിക്കേൽപ്പിച്ചത്.

 bjp

തലയുടെ മുൻഭാഗത്തും പിൻഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പ്രകാശിനേയും അക്രമിച്ചു.വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ആളാണ് പ്രകാശ്. സംഭവത്തിൽ പ്രകാശിനും പരിക്കേറ്റിരുന്നു. അറസ്റ്റിലായവരുടെ സുഹൃത്ത് ഷെഫീക്കിനെ പാപ്പനംകോട് സജിയുടെ നിർദ്ദേശപ്രകാരം ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്നും ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+