'വോട്ടറുടെ സ്വകാര്യ വിവരങ്ങൾ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍', ചെന്നിത്തലയ്ക്കെതിരെ പരാതി നൽകി ബിജെപി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ വിദേശകമ്പനിയുമായി ചേര്‍ന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വോട്ടര്‍ പട്ടിക വോട്ടര്‍മാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരന് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ഇരട്ടവോട്ടു സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇരട്ടവോട്ടുകള്‍ കണ്ടെത്തുന്നതിന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) വെബ്സൈറ്റ് നിര്‍മിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് 38,000 ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4,34,000 ആണ് ആകെ ഇരട്ടവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റില്‍ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരട്ടവോട്ട് പ്രശ്നം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കള്‍ ഉന്നയിച്ചിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പര്‍ കമ്പനിയാണ് ഈ വൈബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തില്‍ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങള്‍ കമ്പിനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ജോര്ജു കുര്യന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവും കെപിസിസിയും വോട്ടര്‍ പട്ടികയുടെ ഉടമസ്ഥരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. മാത്രമല്ല വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. ഓരോ വോട്ടര്‍ക്കും അവരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ കമ്പനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെപിസിസിയും പൗരാവകാശം ലംഘിച്ചിരിക്കുകയാണെന്ന് 2017ല്‍ സുപ്രീംകോടതി പരിഗണിച്ച പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. മാത്രമല്ല ഇത് വിവരശേഖരണ നയത്തിന് വിരുദ്ധവുമാണ്.
അനധികൃതമായാണ് രമേശ് ചെന്നിത്തലയും കെപിസിസിയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇപ്പോള്‍ പോളിംഗ് ബൂത്ത്, നിയോജക മണ്ഡലം അടക്കം ഓരോ വോട്ടറുടെയും സ്വകാര്യവിവരങ്ങള്‍ ഈ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍ എത്തിയിട്ടുണ്ട്. ഇത് നമ്മുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാണ്. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ല. അതിനാല്‍ ഈ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് രമേശ് ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ പോലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം. പൗരന്റെ മൗലികാവകാശവും വോട്ടറുടെ സ്വകാര്യതയും ലംഘിച്ചതിനെതിരെയും നടപടി വേണമെന്നും ജോര്‍ജ് കുര്യന് പരാതിയില്‍ ആവശ്യപ്പെട്ടു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications