Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ പ്രവര്‍ത്തകന്റെ ചെവി തല്ലി പൊട്ടിച്ചു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി; ഇവര്‍ ഗുണ്ടകളോ?

തിരുവനന്തപുരം: അവകാശങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പണ്ട് മുതലേ സമര മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഹര്‍ത്താലുകള്‍ ജനജീവിതത്തെ താളം തെറ്റിക്കുന്നതിന് അപ്പുറം അക്രമങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്നത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രജിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് നടന്നത്.

മാധ്യമപ്രവര്‍ത്തകരെ അടക്കം നിഷ്ടൂരമായി മര്‍ദ്ദിക്കുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുകയും സ്വകാര്യ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഗ്രാമ പ്രദേശങ്ങNില്‍ ഇരുചക്ര വാഹനങ്ങളെ പോലും നിരത്തിലിറങ്ങാന്‍ അനുവദിച്ചില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്തൊട്ടാകെ പോലീസ് ഒരുക്കിയത്. എന്നാല്‍ സുരക്ഷയൊന്നും ബിജെപിയുടെ വിളയാട്ടത്തിന് തടസ്സമായില്ല.

 മാധ്യമ പ്രവര്‍ത്തകന്‍

മാധ്യമ പ്രവര്‍ത്തകന്‍

ഒറ്റപ്പാലത്ത് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന് കേള്‍വി ശക്തി നഷ്ടപ്പെട്ടു.

കര്‍ണ്ണപടം തകര്‍ന്നു

കര്‍ണ്ണപടം തകര്‍ന്നു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കൃഷ്ണപ്രസാദിനാണ് കേള്‍വി ശക്തി നഷ്ടപ്പെട്ടത്. കൃഷ്ണ പ്രസാദിന്റെ കര്‍ണ്ണപടം തകര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 പരിക്ക്

പരിക്ക്

ഒറ്റപ്പാലത്ത് ഉണ്ടായ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരാള്‍ക്ക് തലയില്‍ അടിയേല്‍ക്കുകയും ചെയ്തു.

 വീടുകള്‍

വീടുകള്‍

വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ മൂന്ന് ബൈക്കുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു.

 ആക്രമണം

ആക്രമണം

കണ്ണിയംപുറത്ത് ഡിവൈഎഫ്‌ഐയുടെ ഫ്‌ലക്‌സ് അഴിച്ചുമാറ്റാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് തടയാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്.

 തകര്‍ത്തു

തകര്‍ത്തു

തിരുവനന്തപുരത്ത് പെരുന്ചതാന്നി ഡിവൈഎഫ്‌ഐ യൂണിറ്റിന്റെ ആംബുലന്‍സും സമരക്കാര്‍ അടിച്ചു തകര്‍ത്തു.

പൊതുഗതാഗതം

പൊതുഗതാഗതം

പൊതുഗതാഗതം പൂര്‍ണ്ണമായും നിലച്ചതോടെ ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

ഇരുചക്ര വാഹനങ്ങള്‍

ഇരുചക്ര വാഹനങ്ങള്‍

ഗ്രാമപ്രദേശങ്ങളില്‍ ഇരുചക്ര വാഹനങ്ങളെ പോലും നിരത്തിലിറങ്ങാന്‍ അനുവദിച്ചില്ല.

 ബിജെപി പ്രവര്‍ത്തകന്റെ കട

ബിജെപി പ്രവര്‍ത്തകന്റെ കട

കോഴിക്കോട് പെരുവയലില്‍ ബിജെപി പ്രവര്‍ത്തകന്‍ മനുവിന്റെ കട കത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+