ലോ അക്കാദമിയിലെ നിരാഹാര സമരം; വി മുരളീധരന്റെ ആരോഗ്യനില വഷളായി, പകരം വിവി രാജേഷ് നിരാഹാരമിരിക്കും...
വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ലോ അക്കാദമിക്ക് മുന്നിലെ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെയ്ക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന ബിജെപി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ വി മുരളീധരനെ പരിശോധിക്കാനെത്തിയ മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചത്. വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ലോ അക്കാദമിക്ക് മുന്നിലെ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു.

മുരളീധരന് പകരം ബിജെപി നേതാവ് വിവി രാജേഷ് ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരമിരിക്കും. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നും വിവി രാജേഷ് പറഞ്ഞു. ജനുവരി 25 മുതലാണ് വി മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ സമരം ആരംഭിച്ചത്.












Click it and Unblock the Notifications