അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണം പാർട്ടി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചു. അഴിമതി ആരോപണം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോർട്ട് കൈമാറി.

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാര്?രാംനാഥ് കോവിന്ദോ മീരാകുമാറോ?എല്ലാം ഇന്നറിയാം..വോട്ടെണ്ണൽ 11 മണിയോടെ

ജനപ്രിയന് ജാമ്യം ലഭിക്കും, ഇന്ന് പുറത്തിറങ്ങും?ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മെഡിക്കൽ കോളേജ് അനുവദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്. വർക്കല എസ്ആർ കോളേജ് ഉടമ ആർ ഷാജിയാണ് ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് 5.6 കോടി രൂപ കൈമാറിയത്. ദില്ലിയിലെ സതീഷ് നായർക്ക് കുഴൽപ്പണമായും പണം നൽകിയിട്ടുണ്ട്. ആർഎസ് വിനോദിന് പണം കൈമാറിയത് ബിജെപി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രഭരണത്തിന്റെ മറവിലാണ് ബിജെപി സംസ്ഥാന നേതാക്കൾ പണം തട്ടിയെടുത്തത്.

മെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ്...

തലസ്ഥാനത്തെ മെഡിക്കൽ കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങിനൽകാനും, മെഡിക്കൽ കോളേജ് അനുവദിക്കാനും ഒത്താശ ചെയ്യാമെന്ന് പറഞ്ഞാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്.

അഞ്ചരക്കോടിയിലേറെ രൂപ...

അഞ്ചരക്കോടിയിലേറെ രൂപ...

വർക്കല എസ്ആർ കോളേജ് ഉടമ ആർ ഷാജിയാണ് അഞ്ച് കോടി 60 ലക്ഷം രൂപ നൽകിയത്. ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദാണ് പണം കൈപ്പറ്റിയത്.

സതീഷ് നായർക്കും എംടി രമേശിനും...

സതീഷ് നായർക്കും എംടി രമേശിനും...

ദില്ലിയിലെ സതീഷ് നായർക്ക് പെരുമ്പാവൂരിലെ കുഴൽപ്പണ ഇടപാടുകാരൻ വഴി പണം നൽകിയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

എംടി രമേശ് അംഗീകാരം വാങ്ങിനൽകി...

എംടി രമേശ് അംഗീകാരം വാങ്ങിനൽകി...

ചെർപ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങിനൽകാൻ എംടി രമേശ് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്.

പണം നൽകിയിട്ടും കാര്യം നടന്നില്ല...

പണം നൽകിയിട്ടും കാര്യം നടന്നില്ല...

മെഡിക്കൽ കോളേജ് അനുവദിക്കാനും അംഗീകാരം നൽകാനും പണം നൽകിയിട്ടും കാര്യം നടക്കാതായതോടെയാണ് ആർ ഷാജി പരാതിയുമായി ബിജെപി നേതൃത്വത്തെ സമീപിച്ചത്.

ബിഡിജെഎസും ഇടപെട്ടു...

ബിഡിജെഎസും ഇടപെട്ടു...

ബിഡിജെഎസ് അനുഭാവിയായ ഷാജി ഇക്കാര്യം അറിയിച്ചതോടെ ബിഡിജെഎസ് നേതൃത്വവും പ്രശ്നത്തിൽ ഇടപെട്ടു. ബിജെപിയിലെ ഒരു വിഭാഗവും അഴിമതി ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ കമ്മീഷൻ...

അന്വേഷണ കമ്മീഷൻ...

ആരോപണം ചൂടുപിടിച്ചതോടെയാണ് ബിജെപി സംസ്ഥാന നേതൃയോഗം എകെ നസീർ, കെപി ശ്രീശൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനെ നിയമിച്ചത്. അഴിമതി ആരോപണം അന്വേഷിച്ച കമ്മീഷൻ ആർഎസ് വിനോദ് പണം വാങ്ങിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അന്ന് പെട്രോൾ പമ്പ്...

അന്ന് പെട്രോൾ പമ്പ്...

ഇതിന് മുൻപ് ബിജെപി കേന്ദ്രത്തിൽ ഭരണത്തിലിരുന്ന കാലത്തും സംസ്ഥാന നേതാക്കൾക്കെതിരെ അഴിമതി ആരോപണമുയർന്നിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് കേരളത്തിൽ പെട്രോൾ പമ്പുകൾ അനുവദിക്കാൻ ഒത്താശ ചെയ്യാമെന്ന് വാഗ്ദാനം നൽകി ബിജെപി നേതാക്കൾ പണം തട്ടിയെന്നായിരുന്നു ആരോപണം.

English summary
bjp inquiry commission report about medical college scam.
Please Wait while comments are loading...