കുമ്മനത്തിന്റെ പനി മാറിയില്ല! ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു...
ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോഴ ആരോപണം ചർച്ച ചെയ്യാനാണ് കോർ കമ്മിറ്റി യോഗം വിളിച്ചത്.
തിരുവനന്തപുരം: വെള്ളിയാഴ്ച ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കടുത്ത പനിയായതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
വെള്ളിയാഴ്ച കോർ കമ്മിറ്റിയും, ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയിൽ ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കുമ്മനത്തിന് അസുഖമായതിനാൽ വെള്ളിയാഴ്ചയിലെ കോർ കമ്മിറ്റി യോഗം
മാറ്റിവെയ്ക്കുകയായിരുന്നു. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ യോഗത്തിൽ കുമ്മനം പങ്കെടുക്കാനാണ് സാദ്ധ്യത.

ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോഴ ആരോപണം ചർച്ച ചെയ്യാനാണ് കോർ കമ്മിറ്റി യോഗം വിളിച്ചത്. കോഴ ആരോപണത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടും കോർ കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നു.
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. ഇതോടെയാണ് മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി പ്രതിക്കൂട്ടിലായത്. ബിജെപി നേതാവായ ആർഎസ് വിനോദ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications