വോള്‍വോ ബസ്സിനെയും വെറുതെ വിട്ടില്ല..കല്ലെറിഞ്ഞു..ഡ്രൈവര്‍ക്ക് പരിക്ക് ..സര്‍വീസ് നിര്‍ത്തി!!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിനിടെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിനു നേരെ കല്ലേറ്. കല്ലേറിനെ തുടര്‍ന്ന് വൈകിട്ട് ആറു വരെയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചു.

ബഗളുരുവില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസ് ഡ്രൈവര്‍ ശ്രീകുമാറിന് കല്ലേറില്‍ പരിക്കേറ്റു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന 30 ഓളം യാത്രക്കാരെ കൊല്ലത്ത് ഇറക്കി. ശനിയാഴ്ച അര്‍ധരാത്രിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.

കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം

കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം

ബംഗളുരുവില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. 30 ഓളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. കല്ലേറില്‍ ബസിന്റെ ഡ്രൈവറായ കെ ശ്രീകുമാറിന് പരിക്കേറ്റു.

സര്‍വീസ് നിര്‍ത്തി വെച്ചു

സര്‍വീസ് നിര്‍ത്തി വെച്ചു

ബസ്സിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കടകള്‍ അടപ്പിച്ചു

കടകള്‍ അടപ്പിച്ചു

ഞായറാഴ്ച കൊച്ചിയില്‍ ചില കടകള്‍ തുറന്നിരുന്നുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഇടപെട്ട് കട പൂട്ടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റുള്ളവരും കടകള്‍ തുറക്കാന്‍ തയ്യാറായില്ല. പെട്രോള്‍ പമ്പുകളും അടപ്പിച്ചിരുന്നു.

ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം

ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം

ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്നും മടങ്ങും വഴി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കയില്‍ കയറിയപ്പോഴാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്. വലതു കൈ അറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു

സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു

ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് കാര്യവാഹക് രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്.

തലസ്ഥാനവാസികള്‍ ഞെട്ടലില്‍

തലസ്ഥാനവാസികള്‍ ഞെട്ടലില്‍

കഴിഞ്ഞ കുറച്ചു നാളുകളായി സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും പ്രദേശവാസികള്‍ മുക്തരായിട്ടില്ല. സിപിഎം ബിജെപി സംഘര്‍ഷം തുടരുന്നതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നിട്ടുള്ളത്.

അതീവ ജാഗ്രതാ നിര്‍ദേശം

അതീവ ജാഗ്രതാ നിര്‍ദേശം

സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശവും നിരോധാനാഞ്ജയും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.

English summary
KSRTC stopped the service.
Please Wait while comments are loading...