Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച ബിജെപി കൗണ്‍സിലര്‍ കോകില അമ്മയ്ക്ക് വേണ്ടി വോട്ട് ചോദിക്കുന്നു! ഇത്രയ്ക്ക് തരംതാഴാമോ ബിജേപ്പീ

കഴിഞ്ഞ സെപ്തംബറിലാണ് നാടിനെ നടുക്കിയ ആ ദുനരന്തം ഉണ്ടായത്. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറും യുവ ബി ജെ പി നേതാവുമായ കോകില എസ് കുമാര്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ കോകിലയ്ക്ക്. ഉത്രാടദിവസം അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഒരു കാറിടിച്ചായിരുന്നു അപകടം. കോകിലയുടെ അച്ഛന്‍ സുനില്‍കുമാറും അപകടത്തില്‍ മരിച്ചു.

Read Also: കൊല്ലത്തെ ബിജെപി വനിത കൗണ്‍സിലര്‍ കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

Read Also: ഇതാ സന്തോഷ് പണ്ഡിറ്റ് രണ്ടാമൻ... ശ്രീശാന്തിന്റെ അരങ്ങേറ്റ സിനിമ ടീം ഫൈവിനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ!

കോകിലയുടെ മരണത്തെത്തുടര്‍ന്ന് അവിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അമ്മ വി ഷൈലജയാണ് കോകിലയുടെ സീറ്റില്‍ മത്സരിക്കുന്നത്. ഷൈലജയ്ക്ക് വേണ്ടി മരിച്ചുപോയ കോകില ആളുകളോട് വോട്ടഭ്യര്‍ഥിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും നോട്ടീസുകളും സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്. എന്താണ് കൊല്ലത്ത് സംഭവിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ ചോദ്യം

സോഷ്യല്‍ മീഡിയയിലെ ചോദ്യം

ജനപ്രതിനിധി അപകടത്തില്‍ മരിക്കുന്നു. മരിച്ചുപോയ ജനപ്രതിനിധിയുടെ അമ്മ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പരേതാത്മാവിനെക്കൊണ്ട് നോട്ടീസടിപ്പിച്ച് വോട്ട് ചോദിക്കുന്നത് ചട്ടമാണോ... ചട്ടലംഘനമാണോ - ഫേസ്ബുക്കില്‍ എസ് ലല്ലു ചോദിക്കുന്നു. മറ്റ് പലരും സമാനമായ ചോദ്യം ചോദിക്കുന്നുണ്ട്.

കോകിലയുടെ അഭ്യര്‍ഥന

കോകിലയുടെ അഭ്യര്‍ഥന

നിങ്ങളെ പിരിയാന്‍ എനിക്കാകില്ല എന്ന് കോകില പറയുന്നത് പോലെയാണ് അഭ്യര്‍ഥന അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളെ സേവിക്കാന്‍ എനിക്ക് കിട്ടിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം അനുവദിച്ചില്ല. എന്നെയും അച്ഛനെയും നഷ്ടപ്പെട്ട എന്റെ അമ്മ ജനവിധി തേടി നിങ്ങളുടെ മുന്നിലെത്തുമ്പോള്‍ വിജയിപ്പിക്കണം. എന്റെ ഈ മോഹം അങ്കിളും ആന്റിയും ചേച്ചിമാരും ചേട്ടന്മാരും സാധിച്ചുതരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു. - ഇതാണ് പ്രചരിക്കുന്ന പേജ്.

നാണക്കേടാണ് ബിജെപി

നാണക്കേടാണ് ബിജെപി

നാണക്കേടെ..നിന്റെ പേരോ ബിജെപി? വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ആയിരുന്ന കോകിലയുടെ പേരില്‍ ബി ജെ പി അടിച്ചിറക്കിയ നോട്ടീസാണിത്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മരിച്ചവരെപോലും സമൂഹത്തില്‍ അപഹസിക്കാന്‍ ബിജെപിക്ക് അല്ലാതെ മറ്റാര്‍ക്ക് കഴിയും?
പ്രിയ സഹോദരീ... മാപ്പ് - സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു നോട്ടീസ്.

സഹതാപ തരംഗത്തിനും മേലെ

സഹതാപ തരംഗത്തിനും മേലെ

തിരഞ്ഞെടുപ്പില്‍ മരിച്ചവരുടെ പേരില്‍ വോട്ട് തേടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും മരിച്ചവര്‍ പറയുന്നതായി അഭ്യര്‍ഥിച്ച് വോട്ട് പിടിക്കുന്നത് ഇതാദ്യമാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും തീരുമാനം. എന്ത് വില കൊടുത്തും തേവള്ളി വാര്‍ഡ് നിലനിര്‍ത്താനാണത്രെ ബി ജെ പിയുടെ ശ്രമം.

കോകിലയെ അപമാനിക്കുകയല്ലേ

കോകിലയെ അപമാനിക്കുകയല്ലേ

ആ അമ്മ മകളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനായി ഒരു ഒരവസരം ചോദിച്ചു അഭ്യര്‍ത്ഥന പ്രസിദ്ധികരിച്ചെങ്കില്‍ അത് കുറച്ചുകൂടെ നന്നായിരുന്നു. അല്ലാതെ മരിച്ചു പോയ ആ യുവതിയെ ഇങ്ങനെ വോട്ടിനു വേണ്ടി അപമാനിക്കരുതായിരുന്നു. പാപ്പരത്തം എന്നാണിതിന്റെ ഒറ്റ വാക്ക് ആര് ചെയ്താലും - ഇങ്ങനെ പോകുന്നു ആളുകളുടെ അഭിപ്രായങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+