ആക്രമിച്ചത് ആർഎസ്എസുകാരെന്ന് യെച്ചൂൂരി!! പരാതിയുമായി ബിജെപി നേതാവ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ജൂൺ ഏഴിന് യെച്ചൂരി ഔദ്യോഗിക ട്വിറ്ററിൽ ആർഎസ്എസിനെതിരെ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്.

തന്നെ ആക്രമിച്ചത് ആർഎസ്എസ്- സംഘപരിവാറല്ലെന്ന് വ്യക്തമായിട്ടും ആർഎസ്എസിനെതിരെ യെച്ചൂരി വ്യാജ പ്രചരണം നടത്തിയെന്നാണ് വിവി രാജേഷ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

yechuri

ജൂൺ ഏഴിനാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം ഉണ്ടായത്. ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് നാലംഗ സംഘം യെച്ചൂരിക്ക് നേരെ കൈയ്യേറ്റശ്രമം നടത്തിയത്. കൈയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി.

മഹാ ഹിന്ദു സേന പ്രവർത്തകർ എന്നവകാശപ്പെടുന്നവരാണ് സിപിഎം ജനറൽ സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തത്. ആർഎസ്എസിനോ ബിജെപിക്കോ സംഭവത്തിൽ ബന്ധമില്ലെന്ന് ആർഎസ്എസ് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

English summary
bjp leader file case against seetharami yechuri.
Please Wait while comments are loading...