കേരളത്തില്‍ യുവജനദ്രോഹ സര്‍ക്കാര്‍, പിഎസ്സി ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണിതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിന്‍വാതിലിലൂടെ സിപിഎമ്മുകാരെ കുത്തിനിറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്തപ്പോള്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് തിരഞ്ഞെടുപ്പ് കാലത്ത് കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ അതിന്റെ ഗുണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗണ്‍ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാന്‍ സര്‍ക്കാരിനു മുന്നില്‍ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാര്‍ത്ഥികളെ ശിക്ഷിക്കുകയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് പ്രതികാര നടപടിയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്‌ഐ ഇപ്പോള്‍ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സര്‍ക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്‌ഐ നേതാക്കളാണ് പിഎസ്‌സി പരീക്ഷയുടെ വിശ്വാസത തകര്‍ത്തതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേമയം, പിഎസ്സിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ക്ക് നീതി നിഷേധിക്കുകയാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്‍വാതില്‍ നിയമനത്തിനും ബന്ധുനിയമനത്തിനും ഇത് വഴിയൊരുക്കും. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവര്‍ഷം വരെയോ 493 ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Recommended Video
നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രി ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം നിഷ്‌കരുണം തള്ളിക്കളഞ്ഞപ്പോള്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത് ഇരട്ടപ്രഹരമായെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications