• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കൊടിയും അരിവാള്‍ ചുറ്റികയും മാത്രമേ ബാക്കിയുണ്ടാകൂ; അതും ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കാം: എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: സി പി എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് എം ടി രമേശ് രംഗത്ത്. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് എം ടി രമേശിന്റെ വിമര്‍ശനം. ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതോടെ ചെങ്കൊടിയും അരിവാള്‍ ചുറ്റികയും മാത്രമേ സി പി എം അതിന്റെ സ്വത്വത്തില്‍ നിന്ന് ഉപേക്ഷിക്കാത്തതായി ബാക്കിയുണ്ടാകൂവെന്ന് എം ടി രമേശ് പറഞ്ഞു.

മെഗാസ്റ്റാര്‍ മമ്മൂട്ടി ഖത്തറിൽ; സ്‌നേഹോപകാരം നല്‍കി ആദരം; മനം നിറഞ്ഞ് മമ്മൂട്ടിക്കമെഗാസ്റ്റാര്‍ മമ്മൂട്ടി ഖത്തറിൽ; സ്‌നേഹോപകാരം നല്‍കി ആദരം; മനം നിറഞ്ഞ് മമ്മൂട്ടിക്ക

മൂലധന താല്‍പര്യങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ച സഖാക്കള്‍ മൂലധന ശക്തികളെ സ്വാഗതം ചെയ്ത് ചുവന്ന പരവതാനി വിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തികേടും കാണിക്കുമെന്നായി, അഴിമതി കാട്ടാന്‍ മൂലധന ശക്തികളെ സ്വാഗതം ചെയ്യുന്ന സി.പി.എം വന്‍ക്കൊള്ളയാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതോടെ ചെങ്കൊടിയും അരിവാള്‍ ചുറ്റികയും മാത്രമേ സി പി എം അതിന്റെ സ്വത്വത്തില്‍ നിന്ന് ഉപേക്ഷിക്കാത്തതായി ബാക്കിയുണ്ടാകു.അതും കൂടി ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കാം. ഉല്‍പാദനം പൊതുമേഖലയില്‍ എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് പതിയെ വ്യതിചലിച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തിലേക്കും അവിടെ നിന്ന് വിദേശ നിക്ഷേപം എന്ന നയത്തിലേക്ക് വരെ സി പി എമ്മിന്റെ സാമ്പത്തിക നയം മാറി, സ്വാശയ കോളജിന്റെ പേരില്‍ സമരം ചെയ്ത് വെടിയുണ്ടയേറ്റു വാങ്ങിയ സഖാക്കള്‍ ജീവശ്ചവമായി കിടക്കുമ്പോള്‍ പാര്‍ട്ടി സ്വന്തം പേരില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങി. എ ഡി ബിക്കെതിരെ മുദ്രാവാക്യം മുഴക്കിയ സഖാക്കളുടെ കണ്ണടയും മുമ്പെ തന്നെ വിദേശ കടം സ്വീകരിച്ച് കെ.റയില്‍ പണിയാന്‍ പോകുന്നു.

മൂലധന താല്‍പര്യങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ച സഖാക്കള്‍ മൂലധന ശക്തികളെ സ്വാഗതം ചെയ്ത് ചുവന്ന പരവതാനി വിരിക്കുന്നു.സാമ്പത്തിക നയങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ നയങ്ങളിലും സി.പി.എം വ്യഭിചരിച്ചു. വര്‍ഗീയ ശക്തികളുമായി കൂട്ടില്ലെന്ന് പ്രഖ്യാപിച്ച് ബദല്‍ രേഖ തളളി എം വി രാഘവനെ പുറത്താക്കിയ സി പി എം കൊടിയ വര്‍ഗ്ഗീയ വാദികളായ ഐ.എന്‍.എല്ലിനെ മുന്നണിയിലെടുത്തു.എസ് സി പിമായും ജമാഅത്തെ ഇസ്ലാമിയുമായി ധാരണകളുണ്ടാക്കി, അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തികേടും കാണിക്കുമെന്നായി, അഴിമതി കാട്ടാന്‍ മൂലധന ശക്തികളെ സ്വാഗതം ചെയ്യുന്ന സി പി എം വന്‍ക്കൊള്ളയാണ് ആസൂത്രണം ചെയ്യുന്നത്, വര്‍ഗ്ഗ ശത്രുക്കളായ മുതലാളിമാരുമായി ചങ്ങാത്തം പ്രഖ്യാപിച്ച നയരേഖ സി പി എമ്മിന്റെ ചരമക്കുറിപ്പായി മാറി- എം ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നേരത്തെ, കെ സുരേന്ദ്രനും സി പി എം നയംമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളായി ആദ്യം എതിര്‍ക്കുകയും പിന്നീട് ഭരണത്തില്‍ വരുമ്പോള്‍ എതിര്‍ത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസനെ എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചത്. ഇന്ന് സി പി എം നിലപാട് തിരുത്തുമ്പോള്‍ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വര്‍ഷം പിറകിലേക്ക് പോയിരിക്കുകയാണ്.

വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം പിണറായി വിജയന്‍ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷെ കേരളത്തില്‍ അതിനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് നിക്ഷേപം തുടങ്ങാന്‍ ശ്രമിച്ച എന്‍ആര്‍ഐക്കാരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നയമാണ് ഞങ്ങള്‍ മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വാശ്രയ കോളേജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഎം ഭരണത്തിലെത്തിയപ്പോള്‍ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങള്‍ക്കറിയാം. ട്രാക്ക്ടറിനെതിരെയും കംമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാര്‍ക്ക് എന്നും 20 വര്‍ഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ. വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങള്‍ക്ക് സിപിഎമ്മുകാര്‍ തടസം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറി കഴിഞ്ഞതായി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

English summary
BJP leader MT Ramesh Criticize CPM, Facebook Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X