ബിജെപി നേതാവ് രഞ്ജിത് കൊലപാതകം; നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന്‍ അറസ്റ്റില്‍
ബിജെപി നേതാവ് രഞ്ജിത് കൊലപാതകം; നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയിൽ ബി ജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ വീണ്ടും അറസ്റ്റ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. 3 പേരെ കൂടി പിടികൂടാൻ ഉണ്ടെന്നാണ് വിവരം. അന്വേഷണം സംഘമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, ഇതുവരെ കേസിൽ 23 പേർ പിടിയിലായി. ഗൂഢാലോചനക്കേസിൽ 14 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

ഡിസംബര്‍ 19 ഞായറാഴ്ച പുലർച്ചെയാണ് ബി ജെ പി നേതാവും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിക്കുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളി കിണറിലെ വീട്ടിലാണ് ആക്രമണം നടന്നത്.
ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. ബി ജെ പിയുടെ ആലപ്പുഴയിലെ സജീവ പ്രവർത്തകനുമാണ്. നിയോജകമണ്ഡലം സെക്രട്ടറിയടക്കം ഉള്ള ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. പ്രഭാത സവാരിയ്ക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാളുകളായി ആർ എസ് എസ് , എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ പരസ്പരം സംഘർഷം നടക്കുന്ന പ്രദേശം ആണ് ആലപ്പുഴ മണ്ണഞ്ചേരി. എന്നാൽ, രാഷ്ട്രീയ സംഘർഷങ്ങൾ വളരെ കുറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വെള്ളക്കിണർ.
അതേസമയം, രജ്ത്തിന്റെ കൊലപാതകത്തിന് തൊട്ട് മുൻപുളള ദിവസം ജില്ലയിൽ എസ്ഡിപിഐ നേതാവും കൊലപ്പെട്ടിരുന്നു. ഡിസംബർ 18 ശനിയാഴ്ച രാത്രിയോടെ ആണ് ആലപ്പുഴയിൽ നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയിരുന്നത്. ശനിയാഴ്ച രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് കെ എസ് ഷാൻ. ശനിയാഴ്ച രാത്രി 8 മണിയോടെ ആണ് സംഭവം നടന്നിരുന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരു കൈകൾക്കും ശരീര മാസകലവും വെട്ടേറ്റിരുന്നു ഇയാൾക്ക്.
ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അർധരാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകർ ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി നേതാവ് രജ്ജിത് മരണപ്പെട്ടത്.












Click it and Unblock the Notifications