Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തിയതല്ല, കത്തിച്ചത്; അഡീഷണല്‍ സെക്രട്ടറി ജ്യോതിഷിയാണോയെന്നും സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സെക്രറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോയെന്ന് സന്ദ്ീപ് വാര്യര്‍ ചോദിക്കുന്നു.

sandeep

'സെക്രട്ടേറിയറ്റില്‍ മികച്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോ ? പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. എങ്ങനെയാണ് രണ്ടു ജീവനക്കാര്‍ മാത്രം ഇന്ന് ആ ഓഫീസില്‍ എത്തിയത് ?സിസിടിവിക്ക് ഇടിമിന്നല്‍ ഏല്‍ക്കുക , ഫയലുകള്‍ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിയില്ല. ഇത് കത്തിയതല്ല , കത്തിച്ചതാണ്.:' സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടെന്നായിരുന്നു പൊതുഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചത്. സംഭവത്തില്‍ പ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും പൊതുഭരണ വകുപ്പ് വിഭാഗം അറിയിച്ചിരുന്നു. കംപ്യൂട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തിന് കാരണമെന്ന് ജീവനക്കാരും പറയുന്നത്. ഫയര്‍ഫോഴിസിന്റേയും പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് തന്നെയാണ്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ ഉള്‍പ്പെടെ നിരവധി ഫലസൂക്ഷിച്ചിട്ടുള്ള പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+