കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമീഹാ സെയ്തലവിയെ മറന്നിട്ടുണ്ടാവില്ല, റിയാസിനെതിരായ പരാതി ഉയര്‍ത്തിക്കാണിച്ച് ബിജെപി നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കേരളമാകെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീധനം വാങ്ങുന്ന കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഡിവൈഎഫ്‌ഐ അഭിമാനത്തോടെ ഞാന്‍ പറയും സ്ത്രീധനം വാങ്ങുകയില്ല, കൊടുക്കുകയുമില്ല എന്ന മുദ്രാവാക്യവുമായി ക്യാമ്പയിന്‍ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയിരിക്കുകയാണ്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ് എന്നും സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒപ്പം പത്ര വാര്‍ത്തയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറിപ്പ് വായിക്കാം.

1

പ്രിയപ്പെട്ട എ എ റഹിമിനോട്. ഇന്ന് താങ്കള്‍ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നല്‍കാന്‍ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കള്‍ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി.

താങ്കളുടെ അഭിപ്രായത്തില്‍ ഒരു ധീര യുവതി. അവര്‍ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താല്‍ 'കോപ്പിലെ പരിപാടിയുടെ ഇരയായി.'ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും.
ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവില്‍ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്.

Recommended Video

cmsvideo
DGP Behra about Vismaya case | Oneindia Malayalam

സമീഹയുടെ പരാതിയിലെ ചില കാര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് വായിക്കുമ്പോള്‍ മനസിലാകും വിസ്മയ എത്രയോ 'ഭാഗ്യം' ചെയ്ത കുട്ടിയാണെന്ന്. അധികം ക്രൂരത ഏറ്റു വാങ്ങാന്‍ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്പോള്‍ താങ്കളുടെ സഹപ്രവര്‍ത്തകന് കൂടി നല്‍കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കില്‍ സമീഹയുടെ വീട്ടില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം.

English summary
bjp leader sandeep vachaspathi against muhammed riyas and dyfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X