• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പെണ്‍കുട്ടികളുടെ ജീവിതത്തിൽ മോദിജി സര്‍ക്കാര്‍ പരത്തുന്ന പുതിയ പ്രകാശം', പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രശംസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ തീരുമാനം രാജ്യത്തെ പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തില്‍ മോദിജി സര്‍ക്കാര്‍ പരത്തുന്ന പുതിയ പ്രകാശമാണ്‌ എന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഈ തീരുമാനത്തിലൂടെ സാമ്പത്തികമായും മാനസികമായും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനുള്ള അവസരമാണ്‌ പെൺകുട്ടികൾക്ക് നല്‍കപ്പെടുന്നത്‌ എന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ശോഭാ സുരേന്ദ്രന്റെ പ്രതികരണം: '' പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന്‌ 21 വയസ്സാക്കി ഉയര്‍ത്തി നിയമനിര്‍മാണം നടത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം രാജ്യത്തെ പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തില്‍ മോദിജി സര്‍ക്കാര്‍ പരത്തുന്ന പുതിയ പ്രകാശമാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ സ്വയം നിര്‍ണയത്തിനും രൂപപ്പെടലിനായുമുള്ള സമയം നീട്ടിനല്‍കുന്നതിലൂടെ അവര്‍ക്ക്‌ സാമ്പത്തികമായും മാനസികമായും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനുള്ള അവസരമാണ്‌ നല്‍കപ്പെടുന്നത്‌. പുതിയ കാലം ഇത്‌ ആവശ്യപ്പെടുന്നുണ്ട്‌. 18 വയസ്സില്‍ വിവാഹിതയാവുന്നതിനപ്പുറം, സ്വന്തം ജീവിതത്തിന്റെ ദിശ നിര്‍ണയിക്കാനുള്ള അധികസമയം അവള്‍ക്ക്‌ നല്‍കുന്നതിലൂടെ സത്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട, ആരോഗ്യവത്തായ, പരസ്‌പരബഹുമാനമുള്ള ഒരു വിവാഹജീവിതത്തിലേക്ക്‌ കടക്കാനുള്ള അവസരമാണ്‌ അവള്‍ക്കുണ്ടാകുന്നത്‌.

പ്രൊഡ്യൂസര്‍ ചതിച്ചു; ബിഗ് ബോസ് വിജയിക്ക് നഷ്ടമായത് രണ്ട് വീടും കാറും, വെളിപ്പെടുത്തി റുബിനപ്രൊഡ്യൂസര്‍ ചതിച്ചു; ബിഗ് ബോസ് വിജയിക്ക് നഷ്ടമായത് രണ്ട് വീടും കാറും, വെളിപ്പെടുത്തി റുബിന

പെണ്‍കുട്ടികള്‍ വളരെ നേരത്തേ വിവാഹത്തിലേക്ക്‌ തള്ളിവിടപ്പെടുന്ന സാഹചര്യം ഇന്ത്യയിലുണ്ട്‌ എന്നത്‌ നിഷേധിക്കാനാകില്ല. ഒരുകാലത്ത്‌ 14 വയസ്സിലും 16 വയസ്സിലുമൊക്കെ വിവാഹിതരാകാന്‍ നിര്‍ബന്ധിതരായ ഒരു വലിയ വിഭാഗം പെണ്‍കുട്ടികള്‍ വിവാഹപ്രായം 18 വയസ്സാക്കി നിശ്ചയിക്കപ്പെട്ടതിലൂടെയാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും പൂര്‍ത്തിയാക്കപ്പെടുമെന്ന അവസ്ഥയിലേക്ക്‌ എത്തിയതെന്ന്‌ നമുക്കറിയാം. എങ്കിലും ഇന്നും അതിലും താഴെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകാന്‍ നിര്‍ബന്ധിതരാകാറുണ്ട്‌ എന്നതും യാഥാര്‍ത്ഥ്യമാണ്‌.

ഈ സാഹചര്യത്തിലാണ്‌ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ജാതി-മത ഭേദമെന്യേ ചര്‍ച്ച ചെയ്യേണ്ടത്‌. ഈ നീട്ടി നല്‍കപ്പെടുന്ന സമയം തീര്‍ച്ചയായും പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകവും ചരിത്രപരവുമായിരിക്കുമെന്നതില്‍ സംശയമില്ല. കാരണം അതിവേഗം മാറുന്ന ലോകത്ത്‌ പുതുതായിത്തന്നെ നിരവധി പ്രവര്‍ത്തനമേഖലകളാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതുമായി പരിചയപ്പെടാനും വൈദഗ്‌ധ്യം നേടാനും അനുഭവസമ്പത്തു നേടാനും അത്‌ പെണ്‍കുട്ടികളെ സഹായിക്കും. എത്രയും പെട്ടെന്ന്‌ വിവാഹിതയാകണമെന്ന സമ്മര്‍ദ്ദത്തിന്റെ ഭാരം അവളുടെ സ്വപ്‌നങ്ങളുടെയും വ്യക്തിത്വത്തിന്റെയും മേല്‍ ഒരു ബാധ്യത ആവുകയുമില്ല. മുമ്പ്‌ ശൈശവ വിവാഹങ്ങളില്‍ നിന്നും 18 വയസ്സ്‌ സ്വഭാവിക വിവാഹപ്രായമായതു പോലെ കാലം ചെല്ലുമ്പോള്‍ 21 വയസ്സ്‌ എന്നതും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന ഒന്നായി മാറുമെന്നതില്‍ സംശയമില്ല.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

പെണ്‍കുട്ടിയെ പഠിപ്പിക്കുന്നതും വിവാഹപ്രായമുയര്‍ത്തുന്നതും തമ്മില്‍ സവിശേഷമായ ബന്ധമുണ്ട്‌. നേരത്തേ വിവാഹിതയാകുന്ന പെണ്‍കുട്ടികളില്‍ ഒരു വലിയ ശതമാനത്തിന്‌ തുടര്‍ വിദ്യാഭ്യാസത്തിനോ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനോ അവസരം നിഷേധിക്കപ്പെടുന്നു.ഒരു ചെറിയ വിഭാഗം വിവാഹാനന്തരം പഠിക്കുന്നുണ്ടാവാം, തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടാവാം. എന്നാല്‍ ഈ ചെറിയ വിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുകയും അങ്ങനെയത്‌ ആനുകൂല്യമല്ലാതെ സ്വാഭാവികമായി മാറുകയുമാണ്‌ വേണ്ടത്‌. അപ്പോഴാണ്‌ അത്‌ അര്‍ത്ഥവത്തായി തീരുന്നത്‌.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബഹുഭൂരിപക്ഷത്തിന്‌ നിഷേധിക്കപ്പെടുകയും ഒരു ചെറിയ വിഭാഗം അനുഭവിക്കുകയും ചെയ്യുന്നത്‌ സാമൂഹികമായ നീതിയേ അല്ല, മറിച്ച്‌, അസന്തുലിതത്വത്തെയാണ്‌ വ്യക്തമാക്കുന്നത്‌. ആ അസന്തുലിതത്വത്തെ ഇല്ലായ്‌മ ചെയ്യുകയാണ്‌ സര്‍ക്കാരുകളുടെയും നിയമനിര്‍മ്മാണസഭകളുടെയും പ്രാഥമികമായ കര്‍ത്തവ്യം. ആ ദിശയിലാണ്‌ എന്‍.ഡി.എ സര്‍ക്കാര്‍ ചലിക്കുന്നത്‌. പാര്‍ലമെന്റില്‍ കഴിയുന്നത്ര വേഗം ബില്ല്‌ കൊണ്ടുവരാനും ഈ ചരിത്രപരമായ നിയമനിര്‍മാണ നിയോഗം സാധ്യമാക്കാനും രാജ്യം മുഴുവന്‍ ഈ സര്‍ക്കാരിനൊപ്പമുണ്ടാകും''.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam
  English summary
  BJP leader Shobha Surendran praises Modi Government for move to raise marriage age of women to 21
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X