Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു! വിപിന്റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ...

കൊല്ലപ്പെട്ട വിപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

മലപ്പുറം: തിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നുണ്ടെന്നും, താലിബാൻ കോടതിയാണ് വിപിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്നുമാണ് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്.

കൊല്ലപ്പെട്ട വിപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ ആലത്തിയൂർ സ്വദേശി വിപിൻ കഴിഞ്ഞദിവസമാണ് വെട്ടേറ്റ് മരിച്ചത്. തിരൂർ ബിപി അങ്ങാടി പുളിഞ്ചോടിൽ വെച്ചാണ് അക്രമികൾ വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞദിവസം രാത്രി എട്ട് മണി വരെ തിരൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. തിരൂരിലും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് കാവൽ തുടരുകയാണ്.

മലപ്പുറത്തെ താലിബാൻ...

മലപ്പുറത്തെ താലിബാൻ...

തിരൂർ ആലത്തിയൂർ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ വിപിനെ കൊലപ്പെടുത്തിയതിന് പിന്നിൽ മലപ്പുറത്തെ താലിബാൻ കോടതിയാണെന്നാണ് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. താലിബാൻ കോടതിയാണ് വധശിക്ഷ നടപ്പാക്കിയത്, മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

ദേശീയ ഏജൻസി അന്വേഷിക്കണം....

ദേശീയ ഏജൻസി അന്വേഷിക്കണം....

വിപിൻ വധക്കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആവശ്യമെന്നും ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒത്താശയോടെ....

ഒത്താശയോടെ....

സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നത്. അതിനാൽ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ എൻഐഎ അന്വേഷണം വേണം.

കേന്ദ്രസർക്കാരിനെ അറിയിക്കും...

കേന്ദ്രസർക്കാരിനെ അറിയിക്കും...

ദേശീയ അന്വേഷണ ഏജൻസി അന്വേഷണിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

സയാമീസ് ഇരട്ടകളെന്ന്...

സയാമീസ് ഇരട്ടകളെന്ന്...

പോപ്പുലർ ഫ്രണ്ടും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും, കൊല്ലപ്പെട്ട വിപിൻ ഈ കുട്ടുക്കെട്ടിന്റെ ഇരയാണെന്നുമാണ് ബിജെപി നേതാവായ എഎൻ രാധാകൃഷ്ണൻ പറഞ്ഞത്.

ജീവിതം പൊറുതിമുട്ടി....

ജീവിതം പൊറുതിമുട്ടി....

കേരളത്തിൽ ഭരണകൂട ഭീകരത കാരണം ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും, ഇതെല്ലാം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം സംസ്ക്കരിച്ചു...

മൃതദേഹം സംസ്ക്കരിച്ചു...

കഴിഞ്ഞദിവസം രാത്രി വൈകിയാണ് കൊല്ലപ്പെട്ട വിപിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്. ബിജെപി,ആർഎസ്എസ് സംസ്ഥാന നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

നിരോധനാജ്ഞ...

നിരോധനാജ്ഞ...

വിപിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂർ നഗരസഭയിലും തലക്കാട്, തൃപങ്ങോട് പഞ്ചായത്തുകളിലും 14 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അക്രമസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് കനത്ത ജാഗ്രതയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+