കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ് ക്യൂ ആപ്പല്ല കേരളത്തിന്‍റെ മുഖ്യപ്രശ്നം: ഈ ആഘോഷം സമൂഹത്തോടുള്ള അനീതി

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യവില്‍പനാ ആഘോഷം കേരള സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മദ്യം മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയതിലെ അഴിമതി മാത്രമാണ് മഹാത്മാഗാന്ധിയുടെ പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കളെപ്പോലും അലോസരപ്പെടുത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു.

ശോഭാ സുരേന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എന്തു റിസ്‌കെടുത്തും മദ്യം വാങ്ങുന്നതും കുടിക്കുന്നതും കിട്ടാതിരിക്കുകയോ വൈകുകയോ ചെയ്താല്‍ അതില്‍ പരസ്യമായി വിഷമം പ്രകടിപ്പിക്കുന്നതും ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു. പക്ഷേ, അതില്‍ കേരളത്തിന്റെ സാംസ്‌കാരിക മനസ്സിന് ഒരുതരത്തിലുള്ള ഉത്കണ്ഠയും കാണുന്നില്ല. സര്‍ക്കാര്‍ തന്നെ മദ്യപാനം പ്രോല്‍സാഹിപ്പിക്കുകയും മദ്യത്തിന്റെ മുഖ്യ ഗുണഭോക്താക്കളായി മാറുകയും ചെയ്യുന്നു. വേദനയും അമ്പരപ്പും ആശങ്കയുമാണ് ശ്രീനാരായണ ഗുരുദേവന്റെ ജന്മനാടായ കേരളത്തിന് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്.

പക്ഷേ, മദ്യം മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയതിലെ അഴിമതി മാത്രമാണ് മഹാത്മാഗാന്ധിയുടെ പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കളെപ്പോലും അലോസരപ്പെടുത്തുന്നത്. സത്യത്തില്‍ ഇത് എല്ലാവരും ചേര്‍ന്ന കൂട്ടുകച്ചവടമാണ് എന്നു പറയേണ്ടി വരുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തതും ഡൗണ്‍ലോഡ് ചെയ്തവര്‍ക്കുതന്നെ മദ്യം ലഭിക്കാന്‍ തടസ്സം നേരിടുന്നതുമൊക്കെ വാര്‍ത്തയും ചര്‍ച്ചയുമാകുന്നു; പക്ഷേ, മദ്യം അനാഥമാക്കിയ നിരവധി കുടുംബങ്ങളെക്കുറിച്ച്, ഭര്‍ത്താവിനെ നഷ്ടപ്പെട്ട നിരവധി സ്ത്രീകളെക്കുറിച്ച്, അഛന്‍ നഷ്ടപ്പെട്ട മക്കളേക്കുറിച്ച് ചര്‍ച്ചകളില്ല.

 shoba1

നമ്മുടെ സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും മദ്യപിച്ചു വാഹനമോടിച്ചതിന്റെ ഫലമാണ് എന്ന പഠന റിപ്പോര്‍ട്ട് നമ്മുടെ മുന്നിലുണ്ട്. ഓരോ അപകടങ്ങളും എത്രയെത്ര ആളുകളുടെയാണ് ജീവനെടുക്കുന്നത് ? എത്രയോ ആളുകളെ അംഗവൈകല്യത്തിലേക്കും ആയുഷ്‌കാല ദുരിതത്തിലേക്കും തള്ളി വിടുന്നു? പക്ഷേ, മദ്യപരുടെ ആസക്തിയേക്കുറിച്ചാണു ചര്‍ച്ചകള്‍; മദ്യത്തില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നതിനേക്കുറിച്ചാണ് വേവലാതി. മദ്യത്തില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിച്ചാണോ നമ്മുടെ നാട് നിലനില്‍ക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു കേള്‍ക്കുന്നില്ല; മദ്യം തീരെ ലഭിക്കാതിരുന്നാല്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോം മൂലം കൂട്ട ആത്മഹത്യകള്‍ ഉണ്ടാകുമെന്ന വാദം പൊളിഞ്ഞു പോയത് ചൂണ്ടിക്കാണിക്കപ്പെടുന്നില്ല.

ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. ഈ മദ്യാസക്തിയുടെയും മദ്യവില്‍പ്പനയുടെയും ആഘോഷത്തില്‍ നിന്നു കേരള സമൂഹവും മാധ്യമങ്ങളും വിട്ടു നില്‍ക്കണം; മദ്യത്തിന്റെ ഏറ്റവും വലിയ ഇരകളായ സ്ത്രീകള്‍ പ്രത്യേകിച്ചും ശക്തമായി രംഗത്തു വരണം. മദ്യത്തിനെതിരായ പോരാട്ടത്തിലാകണം കൂടെയുണ്ട് എന്ന് സര്‍ക്കാരും സാമൂഹിക സംഘടനകളും പറയേണ്ടത്. മദ്യം വിപത്താണ്; അത് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കും.

മൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണംമൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണം

English summary
bjp leader Sobha Surendran against cpm and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X